ഐ.എസ്.എല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍: രണ്ട് പേര്‍ അറസ്റ്റില്‍
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള ഐ.എസ്.എല്‍ ഫൈനല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍പന നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍.
ഓണ്‍ലൈന്‍ വഴിയാണ് വില്‍പന നടത്തിയത്. വ്യാജസൈറ്റില്‍ 300 രൂപയുടെ ഗ്യാലറി ടിക്കറ്റിന് 3000 രൂപ വരെയാണ് വില. ടിക്കറ്റ് കിട്ടാന്‍ അക്കൗണ്ടില്‍ പണം നിക്ഷേപിക്കണം.
ടിക്കറ്റ് ആവശ്യവുമായി രണ്ടായിരത്തോളം കമന്റുകളാണ് സൈറ്റിന് കീഴില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടിക്കറ്റ് കിട്ടാതെ കാണികള്‍ ബുദ്ധിമുട്ടുമ്പോഴാണ് കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിക്കുന്നത്.
അറസ്‌ററു ചെയ്തവരുടെ കയ്യില്‍ നിന്നും ടിക്കറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ബ്ലാക്കില്‍ ടിക്കറ്റ് വിക്കറ്റുന്നവര്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന് ചുറ്റുമുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തന്നെ പറയുന്നു. . 500 രൂപയുടെ ടിക്കറ്റ് 1500ന് കൊടുത്താലും വാങ്ങാന്‍ ആളുകളുണ്ട്. നിരവധി പേര്‍ ബള്‍ക്ക് ആയി ടിക്കറ്റുകളെടുത്തിട്ടുണ്ട്. വന്‍വിലയ്ക്ക് വില്‍ക്കാന്‍ ഇതെന്നും യുവാവ് പറഞ്ഞു.
ബുധനാഴ്ച്ച രാത്രി രണ്ടാം പാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചതോടെയാണ് വന്‍തോതില്‍ ടിക്കറ്റ് വില്‍പ്പന നടന്നത്.
മുത്തൂറ്റ് ഫിന്‍കോര്‍പ്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ശാഖകള്‍ വഴി ഫൈനലിന് ടിക്കറ്റ് വില്‍പ്പനയില്ലാതിരുന്നതും സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 55,000 മായി കുറച്ചതും ആരാധകര്‍ക്ക് തിരിച്ചടിയായി.
ഐഎസ്എല്‍ സംഘാടകര്‍ നേരിട്ട് നടത്തുന്നതിനാലാണ് ബാങ്ക് ശാങ്കകള്‍ വഴി ഫൈനല്‍ ടിക്കറ്റ് വില്‍പ്പന ഇല്ലാതിരുന്നതെന്ന് കെഎഫ്എ പറയുന്നത്
അതേസമയം കെ.എഫ്.എയും കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്നവരും ഒത്തുകളിക്കുകയാണെന്ന് ആരാധകര്‍ ആരോപിക്കുന്നു. കരിഞ്ചന്തയില്‍ വില്‍പന തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലിസ് അന്വേഷണം ഊര്‍ജിതപെടുത്തിയാതായി കെ.എഫ്.എ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."