പ്രതിഷേധ സംഗമം
അഞ്ചല്‍: ബി.ജെ.പി-കോണ്‍ഗ്രസ് നേതൃത്വത്തില്‍ സി.ബി.ഐയെ കൂട്ടുപിടിച്ച് സി.പി.എം നേതാക്കളെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തുന്നുവെന്നാരോപിച്ച് സി.പി.എം അഞ്ചല്‍ ഏരിയാ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ജയമോഹന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ സംഗമം മുന്‍മന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്തു. സി.ബി.ഐ എന്നാല്‍ ദേവേന്ദ്രന്മാരല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ചട്ടുകം മാത്രമാണ് സി.ബി.ഐയെന്നും എളമരം കരീം പറഞ്ഞു.
സി.പി.എം നേതാക്കളായ കൊല്ലായി സുദേവന്‍, ജോര്‍ജ് മാത്യു, വി.എസ് സതീഷ്, അഡ്വ. രവീന്ദ്രനാഥ്, രഞ്ജു സുരേഷ്, സുജാ ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു.
വാര്‍ഷികാഘോഷം
കോവളം: വെങ്ങാനൂര്‍ എസ്.എഫ്.എസ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷികാഘോഷം അഡ്വ. എം. വിന്‍സെന്റ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിറ്റി, മാനേജര്‍ മെറിന്‍, വാര്‍ഡ് മെമ്പര്‍ സുനില്‍കുമാര്‍, പി.ടി.എ. പ്രസിഡന്റ് മോഹനകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് സംഗീത നൃത്ത വിസ്മയക്കാഴ്ച എന്നിവ സംഘടിപ്പിച്ചു.
16 കാരിക്ക് പീഡനം;
യുവാവ് അറസ്റ്റില്‍
നെയ്യാറ്റിന്‍കര: 16കാരിയായ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് കൂട്ടി കൊണ്ടു പോയി പീഡിപ്പിച്ച യുവാവിനെ നെയ്യാറ്റിന്‍കര പൊലിസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം താലൂക്കില്‍ കവടിയാര്‍ വില്ലേജില്‍ കുറവന്‍കോണം മാത്രവിള സരസ്വതി ഭവനില്‍നിന്നും കവടിയാര്‍ വില്ലേജില്‍ മുട്ടട വാര്‍ഡില്‍ അറപ്പുര ലൈനില്‍ ടി.സി 15727 വേലായുധന്റെ ഉടമസ്ഥതയിലുളള ദേവീകൃപ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിപിന്റെ മകന്‍ അച്ചു എന്നു വിളിയ്ക്കുന്ന ആദര്‍ശിനെ (21) ആണ് പൊലിസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടി അമ്മാവന്റെ വീട്ടില്‍ നിന്നും കാണാതായ ദിവസം പിതാവ് കുട്ടിയെ കാണാനില്ലായെന്ന് കാണിച്ച് നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം ആദര്‍ശ് പിടിയിലാവുന്നത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."