HOME
DETAILS

യാത്ര

  
backup
December 17 2016 | 21:12 PM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0

അതുവരെയുള്ള യാത്രകള്‍ പോലെയായിരുന്നില്ല ഇത്. പെട്ടന്നു തീരുമാനിച്ച് ട്രോളിബാഗുകളില്‍ കുത്തിത്തിരുകിയ കുറച്ചുടുപ്പുകളും എ.ടി.എം കാര്‍ഡുമെടുത്തുള്ള അവരുടെ പതിവു യാത്രകള്‍. പലതരം കലമ്പലുകളിലും ഒച്ചകളിലും തുളുമ്പി അവരുടെ ചെറിയ കാര്‍. പഴയ തമിഴ്പാട്ടുകള്‍ക്കു വേണ്ടി അവളും പുതിയ മലയാളം പാട്ടുകള്‍ക്കു വേണ്ടി മക്കളും കലഹിച്ചു. ഒടുവില്‍ അമ്മയുടെ പത്തു പാട്ടു കഴിഞ്ഞാല്‍ ഞങ്ങളുടെ പത്തു പാട്ട് എന്ന അനുരഞ്ജനത്തിലെത്തി.
ഇഷ്ടപ്പെട്ട പാട്ടുകള്‍ അവള്‍ പാതി കണ്ണടച്ചു കേള്‍ക്കുകയും അത്രയൊന്നും ഇമ്പമില്ലാത്ത ശബ്ദത്തില്‍ ഏറ്റുപാടുകയും ചെയ്തു. ഈ പാവം ഒച്ച കൊണ്ട് അവളെങ്ങനെ പത്തമ്പതു ടീനേജുകാരെ അടക്കിയിരുത്തുന്നുവെന്ന് അയാളെപ്പോഴും അത്ഭുതപ്പെട്ടിരുന്നു. നീ പാടാതിരിക്ക്... അയാളവളെ പരിഹസിച്ചപ്പോള്‍ മക്കള്‍ ആര്‍ത്തു ചിരിച്ചു. എത്രയോ പറഞ്ഞു പഴകിയ വിശേഷങ്ങള്‍ ആദ്യമായിട്ടെന്നോണം അവള്‍ പറയുകയും അയാള്‍ കേള്‍ക്കുകയും ചെയ്തു. ഇടയ്ക്ക് പുറത്തു നിന്നെന്തെങ്കിലും കൗതുകക്കാഴ്ചകള്‍ അവരെ കോര്‍ത്തുവലിച്ചു. അത്തരം യാത്രകള്‍ ഇനിയുണ്ടാവില്ല.


കാറിനുള്ളില്‍ മൗനമായിരുന്നു. അയാള്‍ സ്റ്റീരിയോ ഓണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ തടഞ്ഞു. തിരക്കുണ്ടായിരുന്ന നിരത്തില്‍ ഇടതു വശത്തുകൂടി ഓവര്‍ടേക്കു ചെയ്യുന്ന വലിയ വണ്ടികള്‍ അവളെ ഭയപ്പെടുത്തി. വിറയലോടെ അപ്പോഴൊക്കെ അവളയാളെ തൊട്ടു. എന്തിനാ പേടിക്കുന്നേ...  എന്നു സഹാനുഭൂതിയോടെ ചോദിച്ചപ്പോള്‍ അവള്‍ കൂടുതല്‍ വിളറി. 'എന്തിനാ പേടിക്കുന്നേ' മെലിഞ്ഞ ഒച്ചയില്‍ അവളും മന്ത്രിച്ചു. വണ്ടി ഓടിക്കുന്നതിനിടയില്‍ എന്തെങ്കിലും തമാശ പറഞ്ഞ് കൈത്തണ്ടയില്‍ ആഞ്ഞടിക്കുന്നത് അവളുടെ ശീലമായിരുന്നു.
ഓര്‍ക്കാപ്പുറത്തുള്ള അടിയില്‍ സ്റ്റിയറിങ് പാളി അയാളെപ്പോഴും ക്ഷുഭിതനാവുകയും ചെയ്തിരുന്നു. അവളുടെ വിരലുകളും ചുണ്ടുകളും ഒരുപാട് ഞാവല്‍പ്പഴം തിന്നു നീലിച്ചതു പോലെ. അവളെ തൊടാനാഞ്ഞപ്പോള്‍ അവള്‍ സങ്കോചത്തോടെ വിരലുകള്‍ ഷാളിനുള്ളിലേക്കു വലിച്ചു. ഐ ലൈനര്‍ കൊണ്ടു നീട്ടിയെഴുതുമ്പോള്‍ വല്ലാതെ തിളങ്ങിയിരുന്ന കണ്ണുകള്‍ വിളറി വെളുത്തിരിക്കുന്നു. ഒരിക്കല്‍ എഫ്.ബിയിലിട്ട അവളുടെ ചിത്രത്തിനു പ്രത്യേകിച്ച് കണ്ണുകള്‍ക്ക് കുറേയധികം പ്രശംസ കിട്ടിയപ്പോള്‍ ദേഷ്യം വന്നതയാളോര്‍ത്തു.'നിനക്ക് സ്വയം പ്രദര്‍ശനത്തിനുള്ള കൊതിയാണ്. ആ ചിത്രം മാറ്റ്...'


അന്നൊക്കെ നിസാരകാര്യങ്ങള്‍ വന്‍ കലഹങ്ങളായി പടര്‍ന്നു പന്തലിക്കാനെന്തെളുപ്പമായിരുന്നു. മഴയൊഴിഞ്ഞ്, കഴുകിത്തുടച്ചെടുത്തതുപോലെ ചുറ്റും പച്ചനിറം നിരന്നു നിവര്‍ന്നു കിടന്നു. വെള്ളച്ചാലുകളില്‍ കാലു കുരുങ്ങി വീഴുന്ന പഴയ ഓര്‍മ അയാളെ തണുപ്പിച്ചു. ഇത്തവണ കാറില്‍ത്തന്നെ പോകാമെന്നത് അവളുടെ തീരുമാനമായിരുന്നു.'എപ്പഴും ട്രെയിനിലല്ലേ, കേറിയതും ഞാന്‍ കിടക്കും. ഒരു കാഴ്ചയും കാണാറില്ല. ഇത്തവണ കാറില്‍. എനിക്കെല്ലാം കാണണം. തിരിച്ചു വരുന്നതു ഒന്നിച്ചായിരിക്കുമോയെന്നറിയില്ല...'
അവളതു പറഞ്ഞു തീര്‍ക്കാന്‍ ഒരുപാടു ബുദ്ധിമുട്ടിയിരുന്നു. ഇടറിയും ശ്വാസം തടഞ്ഞും അയാള്‍ക്കുള്ളില്‍ അന്നേരമൊരു കൊടുങ്കാറ്റു കെട്ടഴിഞ്ഞു ചിലമ്പി. 'എന്തു ഭംഗിയാല്ലേ... ' പുറത്തേക്കു നോക്കി അവള്‍ ക്ഷീണിച്ച സ്വരത്തില്‍ പറയുമ്പോള്‍ അയാള്‍ പെട്ടന്നോര്‍ത്തു. ഒരുപക്ഷേ, അടുത്ത കൊല്ലം ചിലപ്പോള്‍ അതിനും മുന്‍പേ തന്റെ ഇടതു വശത്ത് മറ്റൊരു സ്ത്രീ ഇരുന്നേക്കും. തികച്ചും വേറൊരുവള്‍. ഇവളെപ്പോലെയേ അല്ലാത്ത വേറെ ഒരുവള്‍. അയാളുടെ രോമങ്ങളെഴുന്നേറ്റു നിന്നു. ശ്വാസം വിലങ്ങി. ഇപ്പോഴതായിരുന്നില്ല താനോര്‍ക്കേണ്ടിയിരുന്നത്. 'തണുപ്പ് ജാസ്ത്യാ തോന്ന്ണു. വിറയ്ക്കണുണ്ടല്ലോ..' അവള്‍ മെലിഞ്ഞു നീലിച്ച വിരലുകള്‍ എ.സി റെഗുലേറ്ററിനു നേരെ നീട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  19 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago