തുര്‍ക്കിയില്‍ സ്‌ഫോടനം: 13 സൈനികര്‍ കൊല്ലപ്പെട്ടു
ഇസ്താംബൂള്‍: തുര്‍ക്കിയില്‍ ബസിലുണ്ടായ സ്‌ഫോടനത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. 55ലധികം പേര്‍ക്ക് ഗുരുതരമായ പരുക്കുണ്ട്. കയ്‌സേരിയിലെ അനാറ്റോലിയന്‍ മേഖലയിലാണ് സംഭവം. മാര്‍ക്കറ്റിലേക്ക് പോവുകയായിരുന്ന ബസിലാണ് സ്‌ഫോടനം നടന്നത്. അതേസമയം ഇത് ചാവേറാക്രമണമാണെന്ന് സംശയിക്കുന്നതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ബസിനടുത്ത് നിര്‍ത്തിയിട്ട കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് കയ്‌സേരി പ്രവിശ്യാ ഗവര്‍ണര്‍ സുലൈമാന്‍ കാംസി പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇസ്താംബൂളില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്താംബൂളിലെ ആക്രമണത്തിന് ഉപയോഗിച്ച അതേ സ്‌ഫോടക വസ്തുക്കളാണ് കയ്‌സേരിയില്‍ സ്‌ഫോടനം നടത്തിയവര്‍ ഉപയോഗിച്ചതെന്ന് തുര്‍ക്കി ഉപ പ്രധാനമന്ത്രി നുമാന്‍ കുര്‍തുല്‍മു പറഞ്ഞു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങളില്‍ ഭീതി പരത്തുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് സര്‍ക്കാര്‍ മാധ്യമങ്ങളോട് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."