HOME
DETAILS
MAL
പള്ളിക്കല്‍ ബസാര്‍ പള്ളി പൊലിസ് അടച്ചുപൂട്ടി
backup
December 18 2016 | 06:12 AM
പള്ളിക്കല്‍: ആരാധന നടത്താന്‍ അക്രമികളില്‍ നിന്നും വിശ്വാസികള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കും സംരക്ഷണം നല്‍കണമെന്ന് പൊലിസിന് ഹൈകോടതിയുടെ നിര്‍ദേശമുണ്ടായിട്ടും പള്ളിയില്‍ അക്രമം നടന്നതിന്റെ പേരില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പൊലിസ് പള്ളി അടച്ചുപൂട്ടി. നേരത്തെ ഇരു വിഭാഗവുമായി പള്ളിയിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രശ്നങ്ങളുണ്ടായത് മൂലം മാസങ്ങളോളം ആര്.ഡി.ഒ നിയന്ത്രണത്തിലായിരുന്ന പള്ളി കെ.പി മുസ്തഫ തങ്ങളുള്പെടെയുള്ള നാലംഗ സമിതിയായിരുന്നു ഭരണം നടത്തി വന്നിരുന്നത്.
പിന്നീട് എ.പി വിഭാഗം തെരഞ്ഞെടുപ്പിനെതിരേ നല്കിയ പതിനാലാമത്തെ ഹരജിയും തള്ളിയാണ് സമസ്ത വിഭാഗത്തിന് ഭരണം നല്കാന് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."