ദേശീയഗാനത്തെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്: എഴുത്തുകാരന്‍ അറസ്റ്റില്‍
കരുനാഗപ്പള്ളി: ദേശീയഗാനത്തെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എഴുത്തുകാരനെ പൊലിസ് അറസ്റ്റ് ചെയ്തു. ചവറ പന്മന സ്വദേശിയും എഴുത്തുകാരനുമായ കമല്‍.സി.ചവറയെയാണ് കോഴിക്കോട് നടക്കാവ് പൊലിസ് അറസ്റ്റ് ചെയതത്. ഇദ്ദേഹത്തെ ചോദ്യം ചെയ്ത് വരികയാണ്.
കരുനാഗപ്പള്ളി പൊലിസാണ് കമലിനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തത്. ഫേസ്ബുക്കിലൂടെ ദേശീയഗാനത്തെ അപമാനിച്ചതിന് 124 എ വകുപ്പ് ചുമത്തിയാണ് കേസ്. എസ്.ഐക്ക് ലഭിച്ച വിവരത്തെതുടര്‍ന്ന് പൊലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഇയാളുടെ കുടുംബ വീട്ടിലെത്തി കരുനാഗപള്ളി പൊലിസ് പരിശോധന നടത്തിയിരുന്നു. കുടുംബ വീട്ടില്‍നിന്ന് നോവലുകളും പെന്‍ഡ്രൈവുകളും കണ്ടെടുക്കുകയും ചെയ്തു. എന്നാല്‍ താന്‍ എഴുതിക്കൊണ്ടിരിക്കുന്ന ശശിയും ഞാനും എന്ന നോവലില്‍ നിന്നുള്ള ഭാഗങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്തതെന്നും യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെന്ന് ആദ്യം പറഞ്ഞ പൊലിസ് ഇപ്പോള്‍ ആ കാര്യം മറച്ചുവെക്കുകയാണെന്നും കമല്‍.സി.ചവറ പ്രതികരിച്ചു.
തന്റെ പുസ്തകങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ അസഹിഷ്ണുതയുള്ളവരാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായുള്ള ഈ നീക്കത്തിനു പിന്നിലെന്ന് കമല്‍ പറഞ്ഞു.
ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്നൊരു നോവലും കമലിന്റേതായി പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."