നേതൃത്വം സാമൂഹിക ഉത്തരവാദിത്വമാണ്: മുനവ്വറലി തങ്ങള്‍
ദോഹ: നേതൃത്വം കേവലം ആഘോഷമല്ല, സാമൂഹിക ഉത്തരവാദിത്വമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മുനവ്വറലി തങ്ങള്‍ക്ക് ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരേയുള്ള പ്രഖ്യാപിത നിലപാടുകള്‍ക്ക് ഊര്‍ജം പകര്‍ന്നും പൂര്‍വികരുടെ പാതപിന്‍പറ്റിയുമാകും യൂത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍. സാമൂഹിക ശാക്തീകരണത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് യൂത്തുലീഗ് ഒരു ദൗത്യമായി ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം പ്രൊഫഷണലൈസ് ചെയ്ത കാലത്ത് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വം ഏല്‍പ്പിക്കപ്പെട്ടത് വലിയ ഉത്തരവാദിത്വമായാണ് കാണുന്നത്. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതിനപ്പുറം നടപ്പാക്കലിന് പ്രാധാന്യം നല്‍കുന്ന ഒരു യുവതയെയാണ് കാലത്തിനാവശ്യമെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന ആക്ടിങ് പ്രസിഡന്റ് എ.വി.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രിയും എം.എല്‍.എയുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."