ഇന്ത്യ പൊരുതുന്നു
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഒരു റണ്‍സിനു ഡബിള്‍ സെഞ്ച്വറി നഷ്ടമായ ലോകേഷ് രാഹുലിന്റെ (199) നിരാശ മാറ്റി നിര്‍ത്തിയാല്‍ മൂന്നാം ദിനം ഇന്ത്യ മികച്ച ബാറ്റിങ് പുറത്തെടുത്തു.
ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 477 റണ്‍സില്‍ പുറത്താക്കി ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 391 റണ്‍സെന്ന നിലയില്‍. ആറു വിക്കറ്റുകള്‍ കൈയിലിരിക്കേ ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 86 റണ്‍സ് കൂടി വേണം. 71 റണ്‍സുമായി കരുണ്‍ നായരും 17 റണ്‍സുമായി മുരളി വിജയിയുമാണ് ക്രീസില്‍.
ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ഓപണിങ് സഖ്യം ക്ലിക്കായതായിരുന്നു മൂന്നാം ദിനത്തിലെ ഇന്ത്യന്‍ ബാറ്റിങിന്റെ സവിശേഷത. വിക്കറ്റ് നഷ്ടമില്ലാതെ 60 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യക്കായി രാഹുല്‍- പാര്‍ഥിവ് പട്ടേല്‍ സഖ്യം മികച്ച രീതിയില്‍ ബാറ്റു വീശി. ഇരുവരും ചേര്‍ന്നു ആദ്യ വിക്കറ്റില്‍ 152 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വ്യക്തിഗത സ്‌കോര്‍ 71ല്‍ നില്‍ക്കേ പട്ടേല്‍ മടങ്ങി. പിന്നീടെത്തിയ പൂജാര (16), കോഹ്‌ലി (15) എന്നിവരും ക്ഷണത്തില്‍ മടങ്ങിയതോടെ ഇന്ത്യ പരുങ്ങി. എന്നാല്‍ നാലാം വിക്കറ്റില്‍ രാഹുലിനൊപ്പം കരുണ്‍ നായര്‍ ചേര്‍ന്നതോടെ ഇന്ത്യ വീണ്ടും ട്രാക്കിലായി. ഇരുവരും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് 161 റണ്‍സുമായി തിളങ്ങി.
195ല്‍ നില്‍ക്കേ ഒരു ഫോറിലൂടെ സ്‌കോര്‍ 199 ല്‍ എത്തിച്ച രാഹുല്‍ ആദില്‍ റഷീദിന്റെ പന്തില്‍ അനാവശ്യമായി ബാറ്റു വച്ച് കവര്‍ പോയിന്റില്‍ ജോസ് ബട്‌ലര്‍ക്ക് പിടി നല്‍കുകയായിരുന്നു.
അമിതാവേശമാണ് അര്‍ഹിച്ച ഡബിള്‍ സെഞ്ച്വറിയില്‍ നിന്നു രാഹുലിനെ അകറ്റിയത്. ടെസ്റ്റില്‍ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറാണ് നാലാം സെഞ്ച്വറിയിലൂടെ രാഹുല്‍ സ്വന്തമാക്കിയത്. 158 റണ്‍സായിരുന്ന നേരത്തെ മികച്ച സ്‌കോര്‍.
ഇംഗ്ലണ്ടിനായി ബ്രോഡ്, മോയിന്‍ അലി, ബെന്‍ സ്റ്റോക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."