സ്വാതന്ത്ര്യത്തിന്റെ നിറപൗര്‍ണമി അസ്തമിച്ചു
ആനക്കര: സമരത്തിന്റെ മുഖങ്ങളിലെന്നും ചോരയെങ്കില്‍ ചോര വീഴ്ത്തി മോചനം ലഭിക്കുവാന്‍ ഐ.എന്‍.എ ഭടനായി അഗ്നിപോലെ നിന്ന അപ്പുനായര്‍ ( 105)ഓര്‍മയായി. തന്റെ ജീവിതത്തിന്റെ കനല്‍ വഴികള്‍ അപ്പുനായരെ ഒരിക്കലും പിന്തിരിപ്പിച്ചിരുന്നില്ല.
സുഭാഷ് ചന്ദ്രബോസിന്റെ ആഹ്വനം ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ അപ്പുനായര്‍ വനാന്തരങ്ങളിലും തെരുവുകളിലും സമര സജ്ജനായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിന്റെ നിറത്തോക്കുകളെ ഗറില്ലാമുറകളില്‍ എതിരിട്ട ഐ.എന്‍.എ സംഘങ്ങളില്‍ മുന്നണി പോരാളിയായി അപ്പുനായര്‍ നിറഞ്ഞുനിന്നിരുന്നു. തന്റെ ജീവിതംകൊണ്ട് നാടിന്റെ മോചനം നേടാന്‍ ആവതും ശ്രമിച്ചുവെന്നതാണ് അപ്പുനായരുടെ മേന്മ. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കറകളഞ്ഞ കോണ്‍ഗ്രസുകാരനായി അപ്പുനായര്‍ ജീവിക്കുകയായിരുന്നു. ഖദറിന്റെ വിശുദ്ധിയും ഇഴയടുപ്പവും ഹൃദയത്തില്‍ സൂക്ഷിക്കുകയായിരുന്നു അപ്പുനായര്‍. ഐ.എന്‍.എയുടെ വനിതാ വിഭാഗത്തിന്റെ ക്യാപ്റ്റനായിരുന്ന ആനക്കര വടക്കത്ത് ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാളിന്റെ അയല്‍വാസിയും പ്രിയ കൂട്ടൂകാരനുമായിരുന്നു അപ്പുനായര്‍. ഐ.എന്‍.എ ഭടനുപരി നല്ലൊരു കര്‍ഷകന്‍കൂടിയായിരുന്നു ഇദ്ദേഹം.105ാം വയസിലും വടിയും കാലന്‍ കുടയുമായി സായാഹ്നങ്ങളില്‍ ആനക്കര അങ്ങാടിയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍വരുന്ന കാഴ്ച്ച ചെറുപ്പക്കാരില്‍ പോലും ആവേശമുണ്ടാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."