അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; റോഡിലെ ഗര്‍ത്തങ്ങള്‍ നാട്ടുകാര്‍ അടച്ചു
എരുമപ്പെട്ടി: എരുമപ്പെട്ടി കടങ്ങോട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കുന്നംകുളം-വടക്കാഞ്ചേരി റോഡിലെ വലിയ ഗര്‍ത്തങ്ങള്‍ നാട്ടുകാര്‍ അടച്ചു. ഗര്‍ത്തങ്ങള്‍ വാഹനയാത്രക്കാര്‍ക്ക് അപകട ഭീഷണിയായിരുന്നു. എന്നാല്‍ അധികൃതര്‍ തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്ന് എരുമപ്പെട്ടി പെട്രോള്‍ പമ്പിന് മുന്നിലുള്ള റോഡിലെ ജീവന് ഭീഷണിയായ വന്‍കുഴികള്‍ ഓട്ടോറിക്ഷ തൊഴിലാളികളുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ അടച്ചു.
തൃശ്ശൂര്‍-ആലത്തൂര്‍ സംസ്ഥാന പാതകൂടിയായ വടക്കാഞ്ചേരി കുന്നംകുളം റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. ഗുരുവായൂരിലേക്കുള്ള എളുപ്പമാര്‍ഗം കൂടിയാണ് ഈ റോഡ്. ഇരുചക്രവാഹനങ്ങളാണ് റോഡില്‍ രൂപപ്പെട്ടിട്ടുള്ള ഗര്‍ത്തങ്ങളില്‍ വീണ് ഏറ്റവും അധികം അപകടങ്ങളില്‍പ്പെടുന്നത്. ഇരുചക്രവാഹനക്കാര്‍ക്ക് പുറമെ മറ്റ് വാഹനയാത്രക്കാര്‍ക്കും കുഴികളില്‍ വീണ് ഇത്തരത്തില്‍ അപകടം സംഭവിച്ചിട്ടുണ്ട്.
ജോലിക്കും മറ്റ് വ്യാപാര ആവശ്യങ്ങള്‍ക്കുമായി നിത്യേന ഇതുവഴി കടന്നുപോകുന്നവരാണ് കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. വിണ്ട് കീറിയരീതിയിലുള്ള ഗര്‍ത്തങ്ങളായതിനാല്‍ ദൂരെ നിന്ന് വരുന്ന വാഹനയാത്രക്കാര്‍ക്ക് ഇവയുടെ ആഴവും വലിപ്പവും അറിയാനും സാധിക്കുകയില്ല. അതിനാല്‍തന്നെ മിക്ക വാഹനങ്ങളും കുഴികളില്‍പ്പെട്ട് വീഴുകയാണ് പതിവ്. റോഡില്‍ പതിയിരിക്കുന്ന അപകടംനിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും ആരോപണമുണ്ട്.
ഓടിക്കിട്ടുന്ന വരുമാനത്തിന്റെ ഇരട്ടി വാഹനം റിപ്പയര്‍ ചെയ്യുന്നതിനായി നല്‍കേണ്ട അവസ്ഥയിലെത്തിയപ്പോഴാണ് എരുമപ്പെട്ടി പെട്രോള്‍ പമ്പിന് മുന്നിലുള്ള കുഴികള്‍ കരിയന്നൂരിലെ ഓട്ടോറിക്ഷ തൊഴിലാളികളുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ അടച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."