അനിശ്ചിതകാല ക്വാറി പണിമുടക്ക് ഇന്ന് മുതല്‍
കോഴിക്കോട്: പരിസ്ഥിതി അനുമതിയുടെ മറവില്‍ സംസ്ഥാനത്തെ സ്വകാര്യ ഭൂമികളില്‍ 24 സെന്റ് മുതല്‍ 50 സെന്റ് വരെയുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട പെര്‍മിറ്റ് ക്വാറികള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരേ ചെറുകിട കരിങ്കല്‍ ക്വാറികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. നിയമപരമായ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ സംരക്ഷണത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും നിയമസംരക്ഷണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന് (പെര്‍മിറ്റ് വിഭാഗം) നേതൃത്വത്തിലാണ് പണിമുടക്ക്.
വന്‍കിട ക്വാറി ഉടമകള്ക്കുവേïിയാണ് പുതിയ നിയമ നിര്‍മാണമെന്നും വന്‍കിട ക്വാറികളുടെ പ്രവര്‍ത്തനവും തടസപ്പെടുത്തിയാവും പണിമുടക്കെന്നും ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന് പ്രസിഡന്റ് അഡ്വ. എന്‍ കെ അബ്ദുള്‍ മജീദും ജനറല്‍ സെക്രട്ടറി എം.കെ ബാബുവും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."