രാജ്യത്തെ 80 ശതമാനം തൊഴിലാളികള്‍ക്കും തൊഴില്‍ സുരക്ഷയില്ല: കെ രവിരാമന്‍
കണ്ണൂര്‍: ആഗോളവല്‍ക്കരണകാലത്ത് ഉല്‍പാദനത്തിന്റെ നിരക്ക് കൂടുകയും എന്നാല്‍ വിതരണത്തില്‍ അസമത്വം വലിയ തോതില്‍ അനുഭവപ്പെടുകയാണെന്നും ആസൂത്രണ സമിതി അംഗം കെ രവിരാമന്‍.
രാജ്യത്തെ 80 ശതമാനം തൊഴിലാളികള്‍ക്കും തൊഴില്‍ സുരക്ഷയില്ലെന്നും തൊഴില്‍ മേഖല വളര്‍ന്നു എന്ന് കണക്ക് പറയുമ്പോഴും 37-39 ശതമാനം പേര്‍ കരാര്‍മേഖലയിലാണെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രസാഹിത്യ പരിഷത്തും ഇരിവേരി നെസ്റ്റ് ലൈബ്രറിയും സംഘടിപ്പിച്ച നാളത്തെ കേരളം ജനപക്ഷ വികസന സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. മൂലധനവും ഭരണകൂടവും തമ്മിലുള്ള കൂട്ട് കച്ചവടമാണ് നടക്കുന്നത്. ഇതിന് അപവാദമാണ് കേരളം. ധാര്‍മികമായ കേരള കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും രവിരാമന്‍ പറഞ്ഞു. കോഴിക്കോട് കേളു ഏട്ടന്‍ പഠന കേന്ദ്രം ഡയരക്ടര്‍ കെ.ടി കുഞ്ഞിക്കണ്ണനും എസ്.എസ്.എ ഡയരക്ടര്‍ ഡോ. എ.പി കുട്ടികൃഷ്ണനും ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ ബൈജുവും വിഷയാവതരണം നടത്തി. സിപി ഹരീന്ദ്രന്‍ മോഡറേറ്ററായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ വിനോദ് കുമാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."