അറബി സംസ്‌കാരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച ഭാഷ: സ്പീക്കര്‍
പൊന്നാനി: സംസ്‌കാരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ അറബി ഭാഷയുടെ പങ്ക് മഹത്തരമെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തില്‍ പൊന്നാനി എം.ഇ.എസ് കോളജില്‍ കെ.എ .ടി.എഫ് സംസ്ഥാന സമിതി സംഘടിപ്പിച്ച ദേശീയ അറബിക് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.
അറബി ഭാഷയുടെ വികാസം നടക്കാതിരിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും പശ്ചിമേഷ്യയുടെ എണ്ണക്കുത്തകയിലെ അവരുടെ താല്‍പര്യത്തിന് വിഘാതമാകുമെന്നതാണ് അറബിയുടെ കരുത്തിനെ അവര്‍ ഭയപ്പെടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ അഷ്‌റഫ് കോക്കൂര്‍ അധ്യക്ഷനായി. അറബ് ലീഗ് അംബാസിഡര്‍ ഡോ. മാസിന്‍ അല്‍മസൂദി മുഖ്യാതിഥിയായിരുന്നു. നൂറ്റാണ്ടുകള്‍ക്കിപ്പുറവും തനിമ നഷ്ടപ്പെടാത്ത ശാസ്ത്രീയ ഭാഷയാണ് അറബിയെന്ന് അക്കാദമിക സെഷന്‍ ഉദ്ഘാടനം ചെയ്ത ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
വിവിധ വിഷയങ്ങളില്‍ ഡോ.എ. ഐ അബ്ദുല്‍ മജീദ്, ഡോ. കെ ജമാലുദ്ദീന്‍, എം. കെ സാബിഖ്, അബ്ദുല്‍ ഹഫീദ് നദ് വി എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി. പി മുഹമ്മദ് കുഞ്ഞി, പി. ടി അജയ്‌മോഹന്‍, ഷഹീര്‍ അന്‍വരി പുറങ്ങ്, ഡോ. സി. പി ബാവഹാജി, പ്രൊഫ. കടവനാട് മുഹമ്മദ്, കുഞ്ഞിപ്പ, കാസിംകോയ, പി.പി യൂസുഫലി, ഡോ. എം അബ്ബാസ്, വി. പി ഹുസൈന്‍കോയ തങ്ങള്‍, എ മുഹമ്മദ്, സി അബ്ദുല്‍ അസീസ്, പി. ടി അലി, എം.വി അലിക്കുട്ടി, വി ഇസ്മായില്‍, സി മുഹമ്മദ് ഷരീഫ്, സലീം ഫാറൂഖി, സി.എച്ച് ഹംസ, എം.പി നിസാര്‍, ഇബ്രാഹിം മുതൂര്‍, സി മുഹമ്മദ് സജീബ് പ്രസംഗിച്ചു.
സാമൂഹ്യ, സേവന രംഗത്തെ മികവ് പരിഗണിച്ച് അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ എം.ഡി കെ. വി അബ്ദുല്‍ നാസറിന് ഉപഹാരം നല്‍കി.
സംസ്ഥാന കലോത്സവ ലോഗോ ഡിസൈന്‍ ചെയ്ത അസ്‌ലം തിരൂരിനും അയ്യായിരത്തോളം അംഗങ്ങളുള്ള അറബിക് അധ്യാപക വാട്‌സ് ആപ്പ് ഗ്രൂപ്പ് നടത്തിയ ഭാഷാദിന ക്വിസ് മത്സര വിജയികള്‍ക്കും ഉപഹാരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."