എം.ജി സര്‍വകലാശാലാ അറിയിപ്പുകള്- 20-12-2016
അപേക്ഷാതീയതി
ജനുവരി 4ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.കോം (സി.എസ്.എസ്) സപ്ലിമെന്ററി 2015 അഡ്മിഷനു മുന്‍പുള്ള വിദ്യാര്‍ഥികള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ 22 വരെ ഫീസ് അടയ്ക്കാം.
പ്രാക്ടിക്കല്‍ പരിക്ഷ
2016 ഒക്ടോബറില്‍ നടത്തിയ അഫിലിയേറ്റഡ് കോളജിലേയും സ്റ്റാസിലേയും രണ്ടാം സെമസ്റ്റര്‍ എം.സി.എ(2015 അഡ്മിഷന്, റഗുലര്‍, 2011 മുതല്‍ 2014 വരെ അഡ്മിഷന്, സപ്ലിമെന്ററി), ലാറ്ററല്‍ എന്‍ട്രി(2015 റഗുലര്‍, 2013, 2014 സപ്ലിമെന്ററി) പരീക്ഷകളുടെ പ്രാക്ടിക്കല്‍ 2017 ജനുവരി 5 മുതല്‍ 10 വരെ അതത് കോളജുകളില്‍ നടക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
2016 ഒക്ടോബര്‍, നവംബര്‍ മാസം നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സി.ബി.സി.എസ്.എസ് 2012 അഡ്മിഷന്, സപ്ലിമെന്ററി) പരീക്ഷയുടെ, കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, പ്രോഗ്രാമിംഗ് ഇന്‍ സി ലാംഗ്വേജ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 22ന് അതത് കോളജുകളില്‍ ഇന്റേണലായി നടത്തും. വിശദമായ ടൈംടേബിള്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍.
പരീക്ഷാഫലം
2015 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.സി.ജെ(പി.ജി.സി.എസ്.എസ് റഗുലര്‍, ബറ്റര്‍മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുന:പരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും.
എം.കോം മൂന്നാം അര്‍ധവാര്‍ഷിക പരീക്ഷ സി.എസ്.എസ് (റഗുലര്‍, സപ്ലിമെന്ററി, ബറ്റര്‍മെന്റ്), നോണ്‍ സി.എസ്.എസ് (സപ്ലിമെന്ററി, മേഴ്സിചാന്‍സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുന:പരിശോധനക്കും ഉള്ള അപേക്ഷകള്‍ ജനുവരി മൂന്നുവരെ സ്വീകരിക്കും.
2016 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എം.എസ്സി. ഫൈറ്റോമെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജി (നോണ്‍ സി.എസ്.എസ് സപ്ലിമെന്ററി, മേഴ്സി ചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുന:പരിശോധനക്കും ഉള്ള അപേക്ഷകള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും.
ഇന്റര്‍വ്യൂ മാറ്റി
മുട്ടം യൂണിവേഴ്സിറ്റി എന്‍ജിനിയറിംഗ് കോളജില്‍ ഇന്ന് (ഡിസംബര്‍ 20) നടത്താനിരുന്ന ട്രേഡ്സ്മാന് (ഇലക്ട്രിക്കല്‍, പോളിമര്‍ എന്‍ജിനിയറിംഗ്) വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."