കൊല്ലത്ത് എല്‍.ഡി.എഫിനു ഒന്നരലക്ഷത്തിലധികം വോട്ടു കൂടുതല്‍
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍.ഡി.എഫിനു യു.ഡി.എഫിനേക്കാള്‍ 1,65,522 വോട്ടു കൂടുതല്‍. എന്‍.ഡി.എയ്ക്കു വോട്ടു വിഹിതത്തില്‍ വന്‍ കുതിച്ചു ചാട്ടവുമുണ്ടായി. എന്നാല്‍ യു.ഡി.എഫിന്റെ വോട്ടു കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കുറഞ്ഞു. ജില്ലയിലെ 11 മണ്ഡലങ്ങളിലായി 7,96,711 വോട്ടാണു എല്‍.ഡി.എഫിനു ലഭിച്ചത്. യു.ഡി.എഫിന്റെ വിഹിതം 5,31,189 ആയി കുറഞ്ഞപ്പോള്‍ 2,07,361 വോട്ടുനേടി എന്‍.ഡി.എ ശക്തി തെളിയിച്ചു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ഒത്തുനോക്കിയാല്‍ എല്‍.ഡി.എഫിനു 91,215 വോട്ടിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. 7.05 ലക്ഷം വോട്ടാണു അന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 5,99,194 വോട്ടു നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 68,005 വോട്ടു കുറവാണു ലഭിച്ചത്. 2011ലേക്കാള്‍ 1.88ലക്ഷം വോട്ടര്‍മാര്‍ ഇത്തവണ കൂടുതല്‍ ഉണ്ടായിരുന്നു. വോട്ടു രേഖപ്പെടുത്തിയവരുടെ എണ്ണം ഇത്തവണ 1.84ലക്ഷം പേര്‍ വര്‍ധിച്ചിട്ടുണ്ട്.
2011ല്‍ 49,668 വോട്ടുനേടിയ ബി.ജെ.പി 2016ല്‍ എന്‍.ഡി.എ സഖ്യം ആയപ്പോള്‍ 1,57,628 വോട്ടിന്റെ വര്‍ധന വ് നേടി. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ബി.ജെ.പിക്ക് നേട്ടമുണ്ടായിട്ടില്ല. 2,31,884 വോട്ടാണു തദ്ദേശ തെരഞ്ഞെടുപ്പില്‍ അവര്‍ നേടിയത്. ഇപ്പോള്‍ 24,588 വോട്ടു കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."