സഹകരണ സംരക്ഷണ ക്യാംപയിന് തുടക്കമായി
മൂവാറ്റുപുഴ: തൃക്കളത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സഹകരണ സംരക്ഷണ ക്യാംപയിന് തുടക്കമായി. ബാങ്ക് ഭരണസമിതി അംഗം എല്‍ദോ എബ്രഹാം എം.എല്‍.എ എല്‍ദോ ജോസഫില്‍ നിന്ന് ആദ്യനിക്ഷേപം സ്വീകരിച്ച് ക്യാംപയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ബാങ്ക് പ്രസിഡന്റ് ബാബു ബേബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ.നീലകണ്ഠന്‍, കമ്മിറ്റി അംഗങ്ങളായ കുമാര്‍.കെ.മുടവൂര്‍, പി.എസ്.സജീവന്‍, കെ.വിജയകുമാര്‍, അനീഷ് വി.ഗോപാല്‍, ജോഷി എം.ജോസഫ്, അഡ്വ.എം.എസ് ദിലീപ്, റെയ്‌മോള്‍ കുര്യാക്കോസ് എന്നിവര്‍ സംമ്പന്ധിച്ചു.
പെരുമ്പാവൂര്‍: സംസ്ഥാന സര്‍ക്കാരും സഹകരണ പ്രസ്ഥാനങ്ങളും സംയുക്തമായി നടത്തുന്ന സഹകരണ സംരക്ഷണ ക്യാംപയിനും നിക്ഷേപ സമാഹരണ യജ്ഞവും ഒക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേത്വത്തില്‍ നടന്നു. ക്യാംപയിന്റെ ഭാഗമായി നടന്ന സഹകാരി സംഗമം മുന്‍ എം.എല്‍.എ എം.എം മോനായി ഉദ്ഘാടനം ചെയ്തു. ആദ്യ നിക്ഷേപം താന്നിപ്പുഴ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ തളിയനില്‍ നിന്നും എം.എം മോനായി ഏറ്റുവാങ്ങി.
ബാങ്ക് പ്രസിഡന്റ് കെ.ഡി ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ഡി ശ്രീമോന്‍, റിട്ട. ജോ.രജിസ്ട്രാര്‍ പി.ബി ഉണ്ണികൃഷ്ണന്‍, അസി. രജിസ്ട്രാര്‍ വി.ജി ദിനേശ്, കെ.സി.ഇ.എഫ് ജില്ലാ പ്രസിഡന്റ് പി.ഡി പീറ്റര്‍, കെ.സി.ഇ.യു ഏരിയ സെക്രട്ടറി സി.എന്‍ സജീവന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഗായത്രി വിനോദ്, പഞ്ചായത്തംഗങ്ങളായ വിലാസിനി സുകുമാരന്‍, പി.എം ജിനീഷ്, ബാങ്ക് സെക്രട്ടറി റ്റി.എസ് അജ്ഞു, ബാങ്ക് ഭരണസമിതിയംങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
പെരുമ്പാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സഹകരണ സംരക്ഷണ ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് ജീവനക്കാരും ഭരണസമിതിയംഗങ്ങളും നഗരസഭ ഒന്ന്, 27, 24 വാര്‍ഡുകളില്‍ ഭവന സന്ദര്‍ശനം നടത്തി പുതിയ മെമ്പര്‍ഷിപ്പ് വിതരണം നടത്തി.
കൂടാതെ ബാങ്കില്‍ എസ്.ബി അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് പുതിയ എസ്.ബി അക്കൗണ്ട് ആംരഭിക്കുന്നതിനുള്ള അപേക്ഷകള്‍ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഷാജി കുന്നത്താന്‍, ഭരണസമിതിയംഗങ്ങളായ ഇ.പി ജയിംസ്, എ.കെ മൊയ്തീന്‍, ബീവി അബൂബക്കര്‍, സരിത ശിവരാജന്‍, അനിത സുരേഷ്, സഹകരണ വകുപ്പ് പ്രതിനിധി എ.സി അരുണ, ജില്ലാ ബാങ്ക് പ്രതിനിധി റെജി, സെക്രട്ടറി എം.എസ് ബേബി എന്നിവര്‍ നേതൃത്വം നല്‍കി.
അങ്കമാലി: കേരളത്തിലെ സഹകരണ മേഖലയേ തകര്‍ക്കുന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങളെ പ്രതിരോധിക്കുന്നതിനായി ആലുവ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തില്‍ സഹകരണ മേഖല സംരക്ഷണ ക്യാംപയിന്‍ സംഘടിപ്പിച്ചു.
ഭവന സന്ദര്‍ശനം, നിക്ഷേപ സമാഹരണം, കുടിശിഖനിവാരണ യജ്ഞം എന്നിവയാണ് ക്യാംപയിന്റെ ഭാഗമായി സംഘടിപ്പിച്ചത്. മുന്‍ എം.എല്‍.എ പി.ജെ ജോയി സഹകരണ മേഖല ക്യാംപയില്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ ആലുവ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് കെ.കെ ജിന്നാസ് അധ്യക്ഷത വഹിച്ചു.
ദേശീയ സഹകരണ ഫെഡറേഷന്‍ ഡയറക്ടര്‍ കെ.പി ബേബി, മാത്യു തോമസ്, ഷാജു വി തെക്കേക്കര, അഡ്വ.കെ എസ് ഷാജി, ടി.പി ഫിലോമി, ലിജി പി സ്‌ക്കറിയ, കെ പി പോളി, ടി എം വര്‍ഗീസ്, കെ പി അയപ്പന്‍, ടി പി ജോര്‍ജ്, ബാസ്റ്റിന്‍ ഡി പാറയ്ക്കല്‍, ഷൈജോപറമ്പി, പി.വി സജീവന്‍, ജോജി കല്ലൂക്കാരന്‍, എം.ഡി ശ്രീധരന്‍പിള്ള, പി.പി ജോണ്‍സന്‍, ജോസ് കിലുക്കന്‍, ജോയി പാലാട്ടി, ഷാജു മാളിയേക്കല്‍, പി.ബി രവി, ടി.ടി പൗലോസ്, എം സി ഗീവര്‍ഗീസ്, റോയി വര്‍ഗീസ്, കെ.കെ അയ്യപ്പദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."