കര്‍ഷക തൊഴിലാളി സംഗമം നടത്തി
തുറവൂര്‍: ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ എഴുപുന്നമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എരമല്ലൂര്‍ എന്‍.എസ്.എല്‍ പി.സ്‌കൂളില്‍ കര്‍ഷക തൊഴിലാളി സംഗമം നടത്തി.
ജില്ലാ പ്രസിഡന്റ് ബി.ആര്‍ കൈമള്‍ കരുമാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.വി.ഷണ്‍മുഖന്‍ അധ്യക്ഷത വഹിച്ചു എഴുപുന്ന മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പി.പി.അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പട്ടികജാതി സഹകരണ സംഘം പ്രസിഡന്റായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ ദിവാകരന്‍ കല്ലുങ്കലിനെ എഴുപുന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.ജോണപ്പനും അംബേദ്കര്‍ അവാര്‍ഡ് ജേതാവ് പി.രവിയെ എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.റ്റി.ശ്യാമളകുമാരിയും ആദരിച്ചു.
ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പിലാക്കുന്നതിന് കര്‍ഷക തൊഴിലാളി കര്‍മസേന രൂപീകരിക്കുക, പഞ്ചായത്തിലെ മുഴുവന്‍ കൃഷിയിറക്കുവാന്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളെയും പര്യാപ്തമാക്കുവാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.ഐ.എന്‍.റ്റി.യു.സി. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് പായിക്കാട്, എഴുപുന്നമണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്തംഗവുമായ ബിന്ദു ഷാജി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം തങ്കമ്മ കുഞ്ഞുമോള്‍, പഞ്ചായത്തംഗം എന്‍.കെ.രാജീവന്‍, അഷറഫ് പുല്ലുവേലി,ജൂലിയറ്റ് തോമസ്, ഭാസ്‌ക്കരല്‍ കല്ലുങ്കല്‍ ,പി .വി.സു ഗൂണന്‍, കെ.എസ്.വേലായുധന്‍, രേണുകാ അജയന്‍, കെ.സി.ദിവാകരന്‍, എം.പി.അനില്‍ ,ഗീത ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."