നരോദപാട്യ കൂട്ടക്കൊലക്കേസ്: വിചാരണ തുടങ്ങി
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യക്കിടെയുണ്ടായ 97 പേര്‍ കൊല്ലപ്പെട്ട നരോദപാട്യ കേസില്‍ ഹൈക്കോടതി വിചാരണ തുടങ്ങി. ജസ്റ്റിസുമാരായ ഹര്‍ഷദെവാനി, എ.എസ് സുപയ്യ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിനു മുന്നിലാണ് കേസ് പരിഗണിക്കുന്നത്.
29 പേരെ വെറുതെവിട്ട വിചാരണക്കോടതി നടപടിക്കെതിരേ സുപ്രിംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നല്‍കിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ കൂട്ടണമെന്നും എസ്.ഐ.ടി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന മായാ കൊട്‌നാനി, ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗി തുടങ്ങിയവരുള്‍പ്പെടെ നല്‍കിയ ഹരജികളും കോടതി പരിഗണിക്കുന്നുണ്ട്. കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ വിചാരണക്കോടതി വിധിക്കെതിരെയാണ് ഇവര്‍ ഹരജി നല്‍കിയിരിക്കുന്നത്. നേരത്തെ ഈ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസുമാരായ അഖില്‍ ഖുറേശി, എം.ആര്‍ ഷാ, ആനന്ദ് ദേവ്, ആര്‍.എച്ച് ശുക്ല്‍, സോണിയാ ഗോകാനി, ജി.ബി ഷാ, കെ.എസ് ജാവേരി എന്നിവര്‍ പിന്‍മാറിയത് വിവാദത്തിനുകാരണമായിരുന്നു. സംഭവം നടക്കുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ആരോപണമുയര്‍ന്നിരുന്നു. കേസില്‍ 2012 ഓഗസ്തില്‍ വിചാരണക്കോടതി മായാകൊട്‌നാനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."