HOME
DETAILS

ഐ.എസ്.എല്‍ താരം റാഫി ബിസിനസ് രംഗത്തേക്കും

  
backup
December 20, 2016 | 6:53 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%82-%e0%b4%b1%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%ac%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8

കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണിലെ കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ മലയാളി താരം മുഹമ്മദ് റാഫി കളിക്കൊപ്പം ബിസിനസ് രംഗത്തേക്കും. കേരള ബ്‌ളാസ്റ്റേഴ്‌സിന്റെ മലയാളി താരങ്ങളുടെ പിന്തുണയോടെയാണ് മുഹമ്മദ് റാഫി പുതിയ സംരംഭത്തിന് കൊച്ചിയില്‍ തുടക്കം കുറിച്ചത്.
ലോകോത്തര ബ്രാന്‍ഡുകളുടെ നിര്‍മാണ സാമഗ്രികള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കി അല്‍ അമാന്‍ ബില്‍ഡ് മാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഷോറൂമാണ് റാഫ് വൈസ് ചെയര്‍മാനും കടന്നപ്പള്ളി മൊയ്തു ഹാജി ചെയര്‍മാനുമായി പ്രവര്‍ത്തനമാരംഭിക്കുന്നത്. പുതിയ സംരംഭത്തിന്റെ ലോഗോ പ്രകാശനം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.എല്‍ താരങ്ങളായ മുഹമ്മദ് റാഫിയും സി.കെ വിനീതും റിനോ ആന്റോയും ചേര്‍ന്ന് നിര്‍വഹിച്ചു. തനിക്ക് പിന്നാലെ ബിസിനസിലേക്ക് സി.കെ വിനീതും റിനോയും കൂടി എത്തുമെന്നും ഇരുവരെയും സംരംഭത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും റാഫി പറഞ്ഞു.
തുടക്കത്തില്‍ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ ആരംഭിക്കുന്ന ഷോറൂം തുടര്‍ന്ന് കേരളത്തില്‍ കൊച്ചിയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. അഞ്ച് നിലകളിലായി 10,000 ത്തോളം ച.അടി. വിസ്തീര്‍ണമുള്ള ഷോറൂമിലാണ് ലോകോത്തര ബ്രാന്‍ഡുകള്‍ ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുന്നത്. മലബാറില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് മുഹമ്മദ് റാഫി, ഡയറക്ടര്‍ മുഹമ്മദ് ബഷീര്‍ പെരുമ്പ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  a day ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  a day ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  a day ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  a day ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  a day ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  a day ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  a day ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  a day ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  a day ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  a day ago