റേഷന്‍ വിതരണം: സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണമെന്ന് പി.സി തോമസ്
കോഴിക്കോട്: റേഷന്‍ വിതരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന്്് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ്.
റേഷന്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണം ഒരു ജില്ലയിലും പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണനിര്‍വഹണത്തില്‍ പരാജയപ്പെട്ട അവസ്ഥയാണുള്ളത്. പാവപ്പെട്ടവരുടെ അരി മുട്ടിയിട്ടും ഭക്ഷ്യവകുപ്പ് മന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും ഒരു അനക്കവുമില്ലാത്ത സാഹചര്യമാണ്. കേന്ദ്രം നല്‍കിയ അരിയും ഗോതമ്പും എഫ് .സി.ഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുമ്പോള്‍ മറുവശത്ത് പൊതുവിപണിയില്‍ അരിയുടെ വില അഞ്ച് രൂപ വര്‍ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പൊലിസ് അതിക്രമങ്ങള്‍ക്കെതിരായ വി.എസ് അച്യുതാനന്ദന്റെ വിമര്‍ശനത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പൊലിസ് നടപടിയെ ന്യായീകരിക്കാതെ ഇനിയെങ്കിലും സ്വയം തിരുത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."