നെല്ലിക്കുഴിയില്‍ ഓടയിലേയ്ക്ക് വന്‍തോതില്‍ മലിനജലമൊഴുക്കുന്നതായി കണ്ടെത്തി
കോതമംഗലം: മഞ്ഞപ്പിത്തത്തിന്റെ ദുരിതക്കയത്തില്‍പ്പെട്ട് നട്ടംതിരിയുന്ന നെല്ലിക്കുഴി പഞ്ചായത്തിലെ പ്രധാന ജങ്ഷനില്‍ ഭക്ഷണശാലകള്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങളില്‍നിന്ന് ഓടയിലേയ്ക്ക് വന്‍തോതില്‍ മലിനജലമൊഴുക്കുന്നതായി കണ്ടെത്തി. ഈ ഓടകളില്‍ നിന്നുള്ള മലിനജലം ഒഴുകിയെത്തുന്നത് നിരവധി ആളുകള്‍ ആശ്രയിക്കുന്ന പെരിയാര്‍വാലി കനാലിലേക്കാണ്.
മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നതിനെതുടര്‍ന്ന് ഓടകള്‍ തുറന്ന് മാലിന്യം നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഓടകളിലെ സ്ലാബുകള്‍ നീക്കിയപ്പോഴാണ് പല സ്ഥാപനങ്ങളിലേയും സെപ്റ്റിക്ടാങ്കില്‍നിന്ന് നിറഞ്ഞൊഴുകുന്ന മലിനജലം ഉള്‍പ്പടെയുള്ളവ ഓടയിലേയ്ക്ക് തുറന്നുവിടുന്ന പൈപ്പുകള്‍ കണ്ടെത്തിയത്. നെല്ലിക്കുഴി പഞ്ചായത്തിലെ വിവിധ കവലകളിലെ സ്ഥാപനങ്ങളില്‍നിന്ന് മലിനജലം ഓടകളിലേയ്ക്ക് തുറന്നുവിടുന്നത് എത്രയുംവേഗം അടക്കണമെന്നും തുറന്ന് വിട്ട സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നെല്ലിക്കുഴി നിവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."