മൂവാറ്റുപുഴ നഗര വികസനം യാഥാര്‍ഥ്യമാകുന്നു
മൂവാറ്റുപുഴ: കെ.സ്.ടി.പി റോഡ് വികസനവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ നഗര വികസനത്തിന്റെ ഭാഗമായി നഷ്ടപരിഹാര വിതരണം ആരംഭിച്ചു. ഒന്നാം ഘട്ടത്തില്‍ 15 പേര്‍ക്ക് 1,82,93,687 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്തു. മൂവാറ്റുപുഴ ആര്‍.ഡി.ഒ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഷ്ടപരിഹാര വിതരണം ജില്ലാ കലക്ടര്‍ കെ.മുഹമ്മദ് വൈ സഫറുള്ള കലൂര്‍ പുരുഷോത്തമന്‍ നായര്‍ക്ക് ആദ്യചെക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എം.എല്‍.എമാരായ ഗോപി കോട്ടമുറിയ്ക്കല്‍, ബാബു പോള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സി.പി.എം ഏരിയസെക്രട്ടറി എം.ആര്‍. പ്രഭാകരന്‍, മുന്‍നഗരസഭാ ചെയര്‍മാന്‍മാരായ എ.മുഹമ്മദ് ബഷീര്‍, എം.എ.സഹീര്‍, മേരി ജോര്‍ജ് തോട്ടം, നഗസരസഭ പ്രതിപക്ഷ നേതാവ് കെ.എ.അബ്ദുല്‍സലാം, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സി.എസ്.അജ്മല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പായിപ്ര കൃഷ്ണന്‍ ഡെപ്യൂട്ടികലക്ടര്‍ എം.പി.ജോസ്, സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ പാര്‍വ്വതി ദേവി, തഹസില്‍ദാര്‍ റെജി.പി.ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ വൃന്ദ ദേവി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.പി.രാമചന്ദ്രന്‍, കെ.എ.നവാസ്, വി.കെ.മണി, ആര്‍.രാകേഷ്, ബിജുമോന്‍, ജോസ് വള്ളമറ്റം, ജോളി ജോര്‍ജ്, മേള പ്രസിഡന്റ് സുര്‍ജിത് എസ്‌തോസ്, ശ്രീമൂലനഗരം ക്ലബ്ബ് പ്രസിഡന്റ് ജോസ് പിട്ടാപ്പിള്ളില്‍, പൗരസമിതി പ്രസിഡന്റ് ജിജോ പാപ്പാലില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, കെ.എസ്.ടി.പി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംമ്പന്ധിച്ചു.
മൂവാറ്റുപുഴ-ചെങ്ങന്നൂര്‍ കെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരത്തിലെ വെള്ളൂര്‍കുന്നം ജങ്ഷന്‍ മുതല്‍ പി.ഒ.ജങ്ഷന്‍ വരെയുള്ള ഭാഗത്തെ റോഡ് വികസനമാണ് ഇനി നടക്കാനുള്ളത്. ഈ ഭാഗത്തെ 132 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കി സ്ഥലം ഏറ്റെടുക്കേണ്ടത്. ഒന്നാം ഘട്ടത്തില്‍ 70-പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്. ഇവരുടെ രേഖകള്‍ പരിശോധിച്ച് ഘട്ടംഘട്ടമായിട്ടാണ് നഷ്ടപരിഹാരം നല്‍കുന്നത്.
ഇതില്‍ കച്ചേരിത്താഴം ഭാഗത്തുള്ള 15-പേര്‍ക്കാണ് ഇന്നലെ ചെക്കുകള്‍ നല്‍കിയത്. ബാക്കിവരുന്നവര്‍ രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പരിശോധിച്ച് ചെക്കുകള്‍ വിതരണം ചെയ്യുമെന്ന് കളക്ടര്‍ മുഹമ്മദ് വൈ.സഫറുള്ള പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ 62 പേര്‍ക്കാണ് നഷ്ട പരിഹാരം നല്‍കേണ്ടത്. ഇവരുടെയെല്ലാം രേഖകള്‍ ഹാജരാക്കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."