പൊതുനിരത്തില്‍ മദ്യപിച്ചവരെ പിടികൂടിയ പൊലീസിനെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ തടഞ്ഞു
അരൂര്‍: പൊതു നിരത്തിലിരുന്ന് മദ്യപിച്ചവരെ പിടിച്ച പൊലീസിനെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ തടഞ്ഞു. ക്യതനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
അരൂര്‍ പഞ്ചായത്ത് നിവാസികളായ പുണര്‍തം വീട്ടില്‍ മനോജ്(28), വെളിയില്‍ ഉണ്ണി (50),കമലാനിവാസില്‍ ഗോപകുമാര്‍(41),യതുകുലം അനില്‍കുമാര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മനോജിനെ പൊതുനിരത്തിലിരുന്ന് മദ്യപിച്ചതിനും മറ്റുള്ളവര്‍ക്കെതിരെ ക്യതനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തത്.മനോജിനെതിരെ അരൂര്‍ പൊലിസ് സ്റ്റേഷനില്‍ വധശ്രമത്തിന് ഒരു കേസ് നിലവിലുണ്ട്.അരൂര്‍ പഞ്ചായത്ത് ഓഫീസിനു കിഴക്കുഭാഗത്തുവച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്.പഞ്ചായത്ത് അംഗം ഉള്‍പ്പടെയുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു.
പൊലീസ് പിടികൂടിയ ഉടന്‍തന്നേ ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ചുകൂട്ടുകയും പൊലീസിനെ തടയുകയുമാണ് ചെയ്തത്.ഇവരില്‍നിന്ന് പ്രതികളെ പൊലീസ് മോചിപ്പിച്ച് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴേക്കും അവിടെയും പാര്‍ട്ടിപ്രവര്‍ത്തകര്‍ എത്തി പൊലീസിനെ തടഞ്ഞു. പൊലീസിനെ തടഞ്ഞതില്‍ കേരളാ സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനത്തില്‍ എത്തിയ പാര്‍ട്ടി നേതാവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.പൊലീസ് ആവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം അരങ്ങേറിയത്.ഉയര്‍ന്ന പൊലിസ് ഉദ്ദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ പ്രദേശത്ത് പൊലീസ് പരിശോധന നടത്തിയത്.ഇവരുടെ പക്കലില്‍നിന്ന് മദ്യക്കുപ്പി പിടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."