പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം
തൊടുപുഴ: കേന്ദ്രത്തിലെ മോദിയും കേരളത്തിലെ പിണറായിയും ജനദ്രോഹ ഭരണമാണു തുടരുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ് അഭിപ്രായപ്പെട്ടു.
സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെ.എസ്.എസ്.പി.എ) ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഭരണകാലത്ത് ക്രൂഡ് ഓയിലിന് 145 ഡോളര്‍ വിലയായിരുന്നപ്പോള്‍ 70 രൂപയായിരുന്നു ഇവിടെ ലിറ്ററിനു വില. ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ 58 ഡോളര്‍ വിലയുള്ളപ്പോള്‍ 72 രൂപ ഈടാക്കുന്നത് ജനങ്ങളെ കൊള്ളയടിക്കലാണ്. കേരളത്തിലെ റേഷന്‍ വിതരണം ആകെ സ്തംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി.ഇ മൈതീന്‍ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ജെ പീറ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി. അരവിന്ദാക്ഷന്, സംസ്ഥാന സെക്രട്ടറി കെ.ജി. രാധാകൃഷ്ണന്, എം. ഷാഹുല്‍ ഹമീദ്, എം.ഡി. അര്ജുനന്, കെ.എം.എ ഷുക്കൂര്‍, വി.എം ഫിലിപ്പച്ചന്, സണ്ണി മാത്യു, എം.ജെ ജോസഫ്, കെ.എസ് ഹസന്‍കുട്ടി, ജോജോ ജെയിംസ്, കെ.ജി സജിമോന്‍, വി.എ ജിന്ന, ഇ.ജെ ജോസഫ്, സിസിലി ജോസ്, ബീഗം നസീമ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."