പിണറായി സര്‍ക്കാര്‍ ജന്മിത്വത്തിനു സമാനം: സതീശന് പാച്ചേനി
പയ്യന്നൂര്‍: പാവപ്പെട്ട ജനങ്ങള്‍ക്ക് അരി നല്‍കാതെ പൂഴ്ത്തിവച്ച പഴയ ജന്മിമാരുടെ സ്വഭാവമാണ് പിണറായി സര്‍ക്കാറിനെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി.
റേഷന്‍ വിതരണം അട്ടിമറിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നടപടിയില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ എഫ്.സി.ഐ ഗോഡൗണിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജന്മിമാരില് നിന്നു നെല്ല് പിടിച്ചെടുത്ത് സാധാരണക്കാര്‍ക്ക് നല്കിയ കരിവെള്ളൂര്‍ സമരത്തിന്റെ എഴുപതാം വാര്‍ഷികം സി.പി.എം ആഘോഷിക്കുകയാണ് ഒരു ഭാഗത്ത്.
മറുഭാഗത്ത് റേഷനരി ലഭിക്കാതെ ഒട്ടിയ വയറുമായി ജനങ്ങള്‍ പിച്ചചട്ടിയുമായി പോകേണ്ട അവസ്ഥയാണെന്നും സതീശന് പാച്ചേനി പറഞ്ഞു.
ഡി.കെ ഗോപിനാഥ് അധ്യക്ഷനായി. എ.പി നാരായണന്, കെ ബ്രിജേഷ് കുമാര്‍, കെ ജയരാജ് സംസാരിച്ചു.
നൗഷാദ് വാഴവളപ്പില്‍ കെ.കെ ഫല്ഗുനന്, പിലാക്കല്‍ അശോകന്, വി.സി നാരായണന്, അത്തായി പത്മിനി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."