പുഴയോരത്ത് അനധികൃതമായി സൂക്ഷിച്ച മൂന്നു ലോഡ് മണല്‍ പിടികൂടി
നെല്ലിക്കുന്ന്: പുഴയോരത്ത് അനധികൃതമായി കൂട്ടിയിട്ട മൂന്നു ലോഡ് മണല്‍ പൊലിസ് പിടികൂടി. പള്ളംപുഴയിലെ കണ്ടല്‍ ക്കാടിനോടു ചേര്‍ന്നു കൂട്ടിയിട്ട മണലാണു എസ്.ഐ രജീഷ് തെരുവത്തുപീടികയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്.
ജെ.സി.ബി ഉപയോഗിച്ചു മണല്‍ പുഴയിലേക്കു തള്ളുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം നടത്തിയ പട്രോളിംഗിനിടെയാണ് ഇവിടെ പുഴയോരത്തു മണല്‍ കൂട്ടിയിട്ടതായി പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ചന്ദ്രഗിരി പുഴ ഉള്‍പ്പെടെ ജില്ലയിലെ പുഴകളില്‍ നിന്നു മണല്‍ വാരുന്നതു കര്‍ശനമായി നിരോധിച്ചിട്ടും രാത്രിയും പുലര്‍ച്ചെയുമായി മണല്‍ വാരല്‍ നടക്കുന്നുണ്ടെന്നു നേരത്തെ തന്നെ ആക്ഷേപം ശക്തമായിരുന്നു.
അനധികൃത മണല്‍ ഖനനവും കടത്തും തടയാന്‍ ജില്ലാ പൊലിസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്ക്വാഡ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞദിവസം തുറമുഖ വകുപ്പിന്റെ കടവുകളില്‍ നിന്നു മണലെടുക്കുന്നതിനായി വ്യാജ പാസ് നിര്‍മിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലിസ് അറസ്റ്റുചെയ്തിരുന്നു.
ഇവര്‍ റിമാന്‍ഡിലാണ്. പുഴകളില്‍ നിന്നുള്ള മണല്‍ വാരല്‍ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നു പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."