
ദാറുല്‍ഹുദാ വിദ്യാഭ്യാസ മാതൃക രാജ്യവ്യാപകമാക്കും: ഹൈദരലി ശിഹാബ് തങ്ങള്‍
ഹാംഗല്‍ (ഉത്തര കര്‍ണാടക): ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് വിദ്യാഭ്യാസ വിപ്ലവം മാത്രമാണ് പരിഹാര മാര്‍ഗമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ നാലാമത് കാംപസിനു ഉത്തര കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഹാംഗലില്‍ ശിലാസ്ഥാപനചടങ്ങിനു ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരമായും ഭൗതികപരമായും സകല വിദ്യാഭ്യാസസൗകര്യങ്ങളും അനുകൂല സാമൂഹിക സാഹചര്യവുമാണ് കേരളത്തിലുള്ളത്. എന്നാല്‍ ഇതര സംസ്ഥാനങ്ങള്‍ ഇതില്‍ നിന്നും വിഭിന്നമാണ്.ഇതിനു പരിഹാരമായി അവരെ വിദ്യകൊണ്ട് പ്രബുദ്ധരാക്കുകയാണ് ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി ഈ ദൗത്യത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും ദാറുല്‍ഹുദായുടെ വിദ്യാഭ്യാസ മാതൃക രാജ്യ വ്യാപകമാക്കുമെന്നും തങ്ങള്‍ പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ഹാജി കെ, അബ്ദുല്‍ കരീം സിര്‍സി, ഹാജി കെ. മുനിര്‍ അഹമദ്,ഡോ. സഹീര്‍ അഹമദ്, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, ഹംസഹാജി മൂന്നിയൂര്‍, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, റഫീഖ് മാസ്റ്റര്‍ മംഗലാപുരം, ഉമറുല്‍ ഫാറൂഖ് മദനി, കോട്ടക്കല്‍ നഗരസഭ ചെയര്‍മാന്‍ കെ.കെ അബ്ദുല്‍ നാസര്‍, ഡോ. കെ.ടി ജാബിര്‍ ഹുദവി, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ദാറുല്‍ഹുദാ സര്‍വകലാശാലയുടെ നാഷനല്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ഇതര സംസ്ഥാനങ്ങളില്‍ ഓഫ് കാംപസുകള്‍ സ്ഥാപിക്കുന്നത്.
നിലവില്‍ സീമാന്ധ്രയിലെ പുങ്കനൂര്‍, പശ്ചിമ ബംഗാളിലെ ഭീര്‍ഭൂം ജില്ലയിലെ ഭീംപൂരിലും അസമിലെ ബൈശയിലും ദാറുല്‍ഹുദായുടെ കാംപസുകളും മുംബൈ, കര്‍ണാടകയിലെ കാശിപ്ടണ, മാടന്നൂര്‍ എന്നിവിടങ്ങളില്‍ അഫിലിയേറ്റഡ് കോളജുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ലഗേജിനെന്താ ഇത്ര ഭാരം?..ബോംബ്' വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ 'തമാശ' മറുപടിയില്‍ കുരുങ്ങി യുവാവ്, അറസ്റ്റില്‍, യാത്രയും മുടങ്ങി
Kerala
• 11 days ago
അധ്യാപികയുടെ ആത്മഹത്യ: 'മാനേജ്മെന്റ് ആവശ്യമായ നടപടി സ്വീകരിച്ചാലാണ് സർക്കാറിന് സ്ഥിര നിയമനം നൽകാനാവുക' താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ വാദങ്ങൾ തള്ളി പിതാവ്
Kerala
• 11 days ago
നാവിക രഹസ്യങ്ങള്‍ പാക് ചാരസംഘടനയ്ക്ക് ഒറ്റിയ കേസ്; മലയാളിയടക്കം മൂന്നുപേര്‍ കൂടി അറസ്റ്റില്‍
Kerala
• 11 days ago
ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് അധികാരമേല്‍ക്കും
National
• 11 days ago
വയനാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരുക്ക്
Kerala
• 11 days ago
അധ്യാപികയുടെ ആത്മഹത്യ: അധ്യാപികയുടെ നിയമനം വൈകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ്
Kerala
• 11 days ago
കറന്റ് അഫയേഴ്സ്-19-02-2024
PSC/UPSC
• 11 days ago
കൈക്കൂലി കേസില്‍ എറണാകുളം ആര്‍ടിഒ വിജിലന്‍സിന്റെ പിടിയിൽ; വീട്ടില്‍ നിന്ന് 50ലധികം വിദേശ മദ്യകുപ്പികളും അറുപതിനായിരം രൂപയും പിടിച്ചെടുത്തു
Kerala
• 11 days ago
ഗവർണർ ഇടഞ്ഞു സർക്കാർ വഴങ്ങി; യുജിസി കരട് കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കുലർ തിരുത്തി സംസ്ഥാന സർക്കാർ
Kerala
• 11 days ago
അദാനിക്കെതിരെ അമേരിക്ക; കൈക്കൂലി ആരോപണത്തിൽ അന്വേഷണത്തിന് ഇന്ത്യയുടെ സഹായം തേടി
latest
• 11 days ago
"ജോലിക്കായി രൂപതയ്ക്ക് 13 ലക്ഷം കൊടുത്തു, 6 വർഷമായിട്ടും സ്ഥിര നിയമനം ഇല്ല" കോഴിക്കോട്ട് അധ്യാപിക ജീവനൊടുക്കിയതിൽ വെളിപ്പെടുത്തലുമായി കുടുംബം
Kerala
• 11 days ago
ഡൽഹി മുഖ്യ മന്ത്രി സ്ഥാനം രേഖ ഗുപ്തക്ക്, പർവേശ് വർമ്മ ഉപമുഖ്യമന്ത്രി
National
• 11 days ago
ഇൻസ്റ്റഗ്രാം വഴി 6 ലക്ഷം രൂപ നഷ്ടമായി; പരാതി നൽകി യുവതി
National
• 11 days ago.jpeg?w=200&q=75)
നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ അന്‍സബ് ബ്രാഞ്ച് ഉദ്ഘാടനം നാളെ
oman
• 11 days ago
റമദാന് ആദ്യ പകുതി വരെയുള്ള ഉംറ ബുക്കിങ് ആരംഭിച്ച് സഊദി
latest
• 11 days ago
മൂന്നാര്‍ ബസ് അപകടം; ഗുരുതരമായി പരുക്കേറ്റ ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, മരണം മൂന്നായി
Kerala
• 12 days ago
ആലപ്പുഴയിൽ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം; കവർച്ചക്കാർക്കൊപ്പം വീട്ടുജോലിക്കാരി രക്ഷപ്പെട്ടു
Kerala
• 12 days ago
സ്കൂളുകളില്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി യുഎഇ
uae
• 12 days ago
സർക്കുലർ ചട്ടവിരുദ്ധം; യുജിസി കരടിനെതിരായ കൺവെൻഷനിൽ അമർഷം പ്രകടിപ്പിച്ച് ഗവർണർ
Kerala
• 11 days ago
കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളിൽ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ അനുമതി
Kerala
• 11 days ago
കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങ്; പ്രതികളായ വിദ്യാർത്ഥികളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
Kerala
• 11 days ago