HOME
DETAILS
MAL
മെഡിക്കല്‍ കോളജിലെ റാഗിങ്: തെളിവെടുപ്പ് നടത്തി
backup
December 21 2016 | 09:12 AM
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായ വിദ്യാര്‍ഥികളില്‍നിന്നു തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനായി നിയുക്തരായ സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നു പ്രിന്‍സിപ്പലിനു സമര്‍പ്പിക്കും.
ഒന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ പരാതി പ്രകാരം റാഗിങ് നടത്തിയ വിദ്യാര്ഥികള്ക്കെതിരേ കഴിഞ്ഞ ദിവസം കോളജ് അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്നു വിദ്യാര്‍ഥികളുടെ രക്ഷിതാക്കളോടു കോളജില്‍ ഹാജരാകാന്‍ ഇക്കഴിഞ്ഞ 16ന് അറിയിച്ചിരുന്നു. തുടര്‍ന്നു കഴിഞ്ഞ ദിവസം അധികൃതര്‍ പരാതിക്കാരെയും പ്രതികളെയും ചോദ്യംചെയ്ത ശേഷം പ്രതികളെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഹോസ്റ്റലില്‍വച്ചു വിദ്യാര്‍ഥികളെ റാഗ് ചെയ്തുവെന്നാണ് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."