HOME
DETAILS

ജില്ലാ കോടതി കെട്ടിടസമുച്ചയ ശിലാസ്ഥാപനം നാളെ

  
backup
December 21 2016 | 09:12 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%b8%e0%b4%ae%e0%b5%81%e0%b4%9a

മഞ്ചേരി: എല്‍ ഷേപ്പില്‍ ആറു നിലകളിലായി നിര്‍മിക്കുന്ന ജില്ലാ കോടതി കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം നാളെ കേരളാ ഹൈകോടതി ജഡ്ജ് ജസ്റ്റിസ് പി. ചിദംബരേഷ് നിര്‍വഹിക്കും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് കോടതി കെട്ടിടത്തിനായി ഭരണാനുമതിയും ഫണ്ടും അനുവദിച്ചിരുന്നത്.
കഴിഞ്ഞ ഏതാനും ദിവസം മുന്‍പാണ് പുതിയ കോടതിസമുച്ചയം പണിയുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന വിവിധ കോടതികള്‍ നേരത്തെ മഞ്ചേരി ഐ.ജി.ബി.ടി സ്റ്റാന്‍ഡിലേക്കു മാറ്റിയിരുന്നു. ജില്ലാ കോടതി ഉള്‍പ്പെടെ 11 കോടതികളാണ് മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പലതും വാടകക്കെട്ടിടത്തിലും ഇടുങ്ങിയ മുറികളിലുമാണുള്ളത്. പുതിയ കോടതി സമുച്ചയം വരണമെന്നതു വര്‍ഷങ്ങളായി കോടതി ജീവനക്കാരുടെയും അഭിഭാഷകരുടെയും വളരെ നാളത്തെ ആഗ്രഹമായിരുന്നു.
ആധുനിക സൗകര്യത്തോടുകൂടിയ പുതിയ കെട്ടിടസമുച്ചയം വരുന്നതോടെ നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടിക ജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയും വനം കോടതിയും പുതിയ കോടതി കെട്ടിടത്തിലേക്കു മാറ്റാന്‍ കഴിയും. കൂടാതെ തൊണ്ടി സാധനങ്ങള്‍ സൂക്ഷിക്കുന്നതിനു മതിയായ സുരക്ഷിതത്വവും സ്ഥല സൗകര്യവുമുള്ള ഇടം കണ്ടെത്താനുമാകും. മലപ്പുറം റോഡിന് അഭിമുഖമായാണ് കെട്ടിടം നിര്‍മിക്കുക. നിലവില്‍ സി.ജെ.എം കോടതി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു 125 വര്‍ഷത്തോളം പഴക്കമുണ്ട്. ഇതു പൊളിച്ചു പുതിയ കെട്ടിടം പണിയാനായിരുന്നു ആദ്യ നീക്കം. എന്നാല്‍, പഴയ കെട്ടിടം പുരാവസ്തു വകുപ്പ് പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
പരിപാടിയില്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷനാകും. ഹൈകോടതി ജഡ്ജ് ജസ്റ്റിസ് പി. ഉബൈദ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഡി.ജി.പി അഡ്വ. ശ്രീധരന്‍ നായര്‍, ജില്ലാ ജഡ്ജ് എസ്. എസ് വാസന്‍, മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍.ടി പ്രകാശ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ, പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സുരേഷ്, ജില്ലാ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി കെ. ഹാഫിസ് ഇക്ബാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 days ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  2 days ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 days ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 days ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 days ago