കാലിക്കറ്റ് യൂനിവേഴ്സിറ്റി അറിയിപ്പുകള്- 22-12-2016
അന്താരാഷ്ട്ര സമ്മേളനം
സൈക്കോളജി പഠനവകുപ്പിലെ കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം (സി.ഡി.എം.ആര്.പി) സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന് ഡിസംബര്‍ 22-ന് തുടക്കമാകും. അഞ്ച് വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നുമായി 300 പ്രതിനിധികള്‍ പങ്കെടുക്കും. കാംപസിലെ ആറ് വേദികളിലായാണ് ശില്പശാല നടക്കുക.
യു.ജി.സി.സംഘം
സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ യു.ജി.സി അംഗീകാരം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യു.ജി.സി വിദൂരവിദ്യാഭ്യാസം ബ്യൂറോ വിദഗ്ധ സംഘം ജനുവരി 13, 14 തീയതികളില്‍ സര്‍വകലാശാല സന്ദര്‍ശിക്കും.
പങ്കെടുക്കും
കേന്ദ്ര കായിക-യുവജനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്ന് മുതല്‍ 31 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന എന്‍.എസ്.എസ് റിപ്പബ്ലിക്ക് ഡേ പരേഡ് കാംപില്‍ പങ്കെടുക്കുന്നതിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് കെ.പി.പ്രതിഭയെ തെരഞ്ഞെടുത്തു. ഒറ്റപ്പാലം എന്‍.എസ്.എസ് കോളജ് വിദ്യാര്‍ഥിയാണ്. കേരളത്തില്‍ നിന്ന് അഞ്ച് പെണ്‍കുട്ടികളെയും അഞ്ച് ആണ്‍കുട്ടികളെയുമാണ് കാംപിലേക്ക് തെരഞ്ഞെടുത്തത്.
ഇന്റര്‍വ്യൂ
ഡിപ്പാര്‍ട്മെന്റ് ഒഫ് എഡ്യൂക്കേഷനിലെ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ നാഷനല്‍ മിഷന് ഓണ്‍ ടീച്ചേഴ്സ് ആന്റ് ടീച്ചിങ് പ്രോജക്റ്റിന്റെ 'ഭാഗമായി കരാറടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷിച്ചവര്‍ക്കുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ 29-ന് രാവിലെ 9 മണിക്ക് 'ഭരണകാര്യാലയത്തില്വെച്ച് നടത്തും. യോഗ്യരായവരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ 0494 2407106.
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി വോക് (2015 പ്രവേശനം) ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി റഗുലര്‍ പരീക്ഷ ജനുവരി ആറിനു തുടങ്ങും.
റഗുലര്‍-വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ ബി.എ. ഫംഗ്ഷണല്‍ ഇംഗ്ലീഷ്, ബി ടി ടി എം, ബി.എ.ഉര്‍ദു ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ബി.എ.ഉര്‍ദു വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് മള്‍ട്ടിലിംഗ്വല്‍ ഡി റ്റി പി, ബി.എ.ഇസ്ലാമിക് സ്റ്റഡീസ്, ബി.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ബി.എ. അറബിക് ആന്റ് ഹിസ്റ്ററി, ബി.എ.അറബിക് ആന്റ് ഇസ്ലാമിക് ഹിസ്റ്ററി, ബി എസ് ഡബ്ല്യൂ, ബി വി സി, ബി.എ.മാസ്കമ്യൂണിക്കേഷന് ആന്റ് ജേണലിസം, ബി.എ.വോക്കല്‍ ബി.എ. വീണ ബി.എ. വയലിന്ബി.എ. മൃദംഗം, ബി ടി എഫ് പി റഗുലര്‍സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് (സി യു സി ബി സി എസ് എസ്) 2014-15 പ്രവേശനം പരീക്ഷ ജനുവരി നാലിന് ആരംഭിക്കും.
പരീക്ഷാഫലം
2015 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്.ഡബ്ല്യൂ (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."