അക്കാദമി പുരസ്‌കാര ജേതാക്കള്‍
ന്യൂഡല്‍ഹി: വിവിധ ഭാഷകളില്‍ നിന്നായി കവിതയ്ക്ക് എട്ടു പേര്‍ക്കും ചെറുകഥയ്ക്ക് ഏഴു പേര്‍ക്കും നോവലിന് അഞ്ചുപേര്‍ക്കും വിമര്‍ശനത്തിനു രണ്ടു പേര്‍ക്കും ലേഖനത്തിനും നാടകത്തിനും ഓരോരുത്തര്‍ക്കുമാണ് ഇത്തവണത്തെ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചത്. പ്രഭാവര്‍മയ്ക്കു പുറമേ, ജ്ഞാന്‍ പൂജാരി(അസമീസ്), അഞ്ജലി നര്‍സാരി(ബോഡോ), കമല്‍വോറ (ഗുജറാത്തി), സീതാനാഥ് ആചാര്യ (സംസ്‌കൃതം), ഗോബിന്ദ ചന്ദ്ര മഞ്ചി(സന്താളി), നന്ദ് ജവേരി (സിന്ധി), പാപിനേനി ശിവശങ്കര്‍(തെലുങ്ക്) എന്നിവര്‍ക്കാണ് കവിതാ പുരസ്‌കാരം ലഭിച്ചത്.
ചെറുകഥയ്ക്ക് ഛത്രപതി(ഡോംഗ്രി), ശ്യാം ദരിഹരേ(മൈഥിലി), മൊയിരാന്തം രാജന്‍ (മണിപ്പൂരി), ആശാറാം ലോമതെ(മറാത്തി), പരാമിത സത്പതി(ഒഡിയ), ബുലാകി ശര്‍മ(രാജസ്ഥാനി), വണ്ണദാസന്‍(തമിഴ്) എന്നിവര്‍ക്കും, നോവലിനു ജെറി പിന്റോ(ഇംഗ്‌ളിഷ്), നാസിറ ശര്‍മ (ഹിന്ദി), ബൊലവരു മുഹമ്മദ്കുഞ്ഞി (കന്നഡ), എഡ്വിന്‍. ജെ.എഫ് ഡിസൂസ (കൊങ്കണി), ഗീത ഉപാധ്യായ (നേപ്പാളി) തുടങ്ങിയവര്‍ക്കും പുരസ്‌കാരം ലഭിച്ചു.
വിമര്‍ശന ഗ്രന്ഥങ്ങള്‍ക്കുള്ള പുരസ്‌കാരം അസീസ് ഹാജിനി (കശ്മീരി), നിസാം സിദ്ദീഖി (ഉര്‍ദു) എന്നിവര്‍ക്കും ലഭിച്ചു. നൃസിംഗപ്രസാദ് ഭാദുരിക്കാണ്(ബംഗാളി) ലേഖന സമാഹാരത്തിനുള്ള പുരസ്‌കാരം. മികച്ച നാടക ഗ്രന്ഥത്തിനുള്ള പുരസ്‌കാരം പഞ്ചാബി നാടകകൃത്ത് സ്വരാജ് ബിറിനാണ്.
ഓരോ ഭാഷയില്‍ നിന്നും മൂന്നംഗ ജൂറിയുടെ ശിപാര്‍ശ പ്രകാരമുള്ള സൃഷ്ടിയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷ സമ്മാന്‍ പുരസ്‌കാരം ഡോ. ആനന്ദ് പ്രകാശ് ദീക്ഷിതിനും നഗല്ല ഗുരുപ്രസാദ് റാവുവിനും ലഭിച്ചു.
സാഹിത്യ അക്കാദമിയുടെ പട്ടികയിലില്ലാത്ത ഭാഷകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കുള്ള ഭാഷാ സമ്മാന്‍ പുരസ്‌കാരം കുറുക്ക് ഭാഷയ്ക്ക് ഡോ. നിര്‍മല്‍ മിന്‍സിനും ലഡാക്കി ഭാഷയ്ക്ക് പ്രഫ. ലൊസാംഗ് ജാംസ്പാല്‍, ഗെലോംഗ് തുപ്‌സ്താന്‍ പാല്‍ഡന്‍ എന്നിവര്‍ക്കും ഹാല്‍ബി ഭാഷയ്ക്കുള്ള പുരസ്‌കാരം ഹരിഹര്‍ വൈഷ്ണവിനും, സൗരാഷ്ട്ര ഭാഷയ്ക്കുള്ള പുരസ്‌കാരം ഡോ. ടി.ആര്‍ ദാമോദരനും ടി.എസ് സരോജ സുന്ദരരാജനും ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ഭാഷാസമ്മാന്‍ പുരസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."