HOME
DETAILS
MAL
ലഘു വ്യവസായ യോജന പദ്ധതി: പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം
backup
December 22 2016 | 00:12 AM
മലപ്പുറം: സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന മൂന്നു ലക്ഷം രൂപ പദ്ധതി തുകയുള്ള ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 18നും 50നും ഇടയില്‍ പ്രായമുള്ളവരും കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും കവിയാത്തവരുമാകണം. വായ്പാ തുക ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അഞ്ച് വര്‍ഷംകൊണ്ട് തിരിച്ചടയ്ക്കണം. ഫോണ്‍ 0483 2731496 (മലപ്പുറം), 04931 246644 (വണ്ടൂര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."