സീനിയര്‍ സിറ്റിസണ്‍സ് സര്‍വിസ് കൗണ്‍സില്‍ ജില്ലാ സമ്മേളനം 24ന്
കാഞ്ഞങ്ങാട്: സീനിയര്‍ സിറ്റിസണ്‍സ് സര്‍വിസ് കൗണ്‍സില്‍ ജില്ലാ സമ്മേളനം 24നു ഹൊസ്ദുര്‍ഗ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എം നാരായണന്‍ അധ്യക്ഷനാകും.
വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഡോ. എ.സി പത്മനാഭന്‍, ബി വസന്ത ഷേണായി, പെരികമന ഈശ്വരന്‍ നമ്പൂതിരി, ആര്‍ട്ടിസ്റ്റ് രാഘവന്‍, പി മുരളീധരന്‍, ചന്ദ്രാലയം നാരായണന്‍ എന്നിവരെ ആദരിക്കും.
ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ഹനീഫ റാവുത്തര്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ എം.എല്‍.എ എം നാരായണന്‍, കെ കര്‍ത്തമ്പു, ബാലന്‍ ഓളിയക്കാല്‍, ബി.കെ നായര്‍, സി.എം രാധാകൃഷ്ണന്‍ നായര്‍, എ ദാമോദരന്‍, തമ്പാന്‍ മേലത്ത് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."