2000 രൂപയുടെ നോട്ട് സ്നാപ്ഡീല്‍ വീട്ടിലെത്തിച്ചു തരും
ഓണ്‍ലൈന്‍ വിപണിയിലെ പ്രമുഖ കമ്പനിയായ സ്നാപ്ഡീല്‍ 2000 രൂപയുടെ നോട്ടും വീട്ടില്‍ ഡെലിവറി ചെയ്യുന്നു. എ.ടി.എമ്മിനും ബാങ്കിനും മുന്പില് ക്യൂ നില്‍ക്കാതെ രണ്ടായിരം രൂപയുടെ നോട്ട് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ സ്നാപ്ഡീല്‍ അവസരമൊരുക്കും. പുതിയ കാഷ്@ഹോം എന്ന ഫീച്ചറിലൂടെയാണ് ഈ സൗകര്യമൊരുക്കുന്നത്.
കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലാണ് ഈ ഇടപാട്. സ്നാപ്ഡീലിന്റെ സഹോദരസ്ഥാപനമായ ഫ്രീചാര്‍ജ്ജിലൂടെ ബുക്ക് ചെയ്താല്‍ പണവുമായി കൊറിയറുകാരന്‍ വീട്ടിലെത്തും. ഒരു രൂപ ബുക്ക് ചെയ്യുമ്പോള്‍ ഫ്രീചാര്‍ജ്ജിലൂടെ നല്‍കേണ്ടി വരും.
ഇങ്ങനെ ബുക്ക് ചെയ്തവര്‍ക്ക് വീട്ടിലെത്തുന്നയാളുടെ കയ്യില്‍ ഡെബിറ്റ് കാര്‍ഡ് സൈ്വപ് ചെയ്യാനുള്ള മെഷീന് ഉണ്ടാവും. അതില്‍ കാര്‍ഡ് സൈ്വപ് ചെയ്താലുടന്‍ 2000 രൂപയുടെ നോട്ട് ലഭിക്കും. ഒരു തവണ ഒരു നോട്ട് മാത്രമാണ് ലഭിക്കുക. ഏത് ബാങ്കിന്റെയും ഡെബിങറ്റ് കാര്‍ഡ് ഉപയോഗിക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."