HOME
DETAILS

യു.പി.എ സര്‍ക്കാര്‍ യു.എ.പി.എ കൊണ്ടുവന്നത് തെറ്റ്: ഇ.ടി മുഹമ്മദ് ബഷീര്‍

  
backup
December 22, 2016 | 12:32 PM

et-mohammed-basheer-against-uapa

 

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാര്‍ വിവാദമായ യു.എ.പി.എ നിയമം കൊണ്ടുവന്നത് തന്നെ തെറ്റായിപ്പോയെന്ന് മുസ്‌ലിം ലീഗ് ദേശീയ വക്താവ് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. തങ്ങള്‍ കൂടി അംഗമായ സര്‍ക്കാരാണ് യു.എ.പി.എ കൊണ്ടുവന്നത് എന്ന കാരണം കൊണ്ട് ആ വിവാദനിയമത്തെ ന്യായീകരിക്കേണ്ട ആവശ്യമില്ല.

യു.എ.പി.എയെ മുസ്‌ലിം ലീഗ് ഒരിക്കലും അംഗീകരിക്കില്ല. ബി.ജെ.പിക്കാരോ സി.പി.എമ്മുകാരോ ആയ പ്രതികളായാലും ശരി ആര്‍ക്കെതിരെയും യു.എ.പി.എ ചുമത്തരുത് എന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പ്രവര്‍ത്തിക്കുകയും കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ചില ഉദ്യോഗസ്ഥരുണ്ട്. അവര്‍ ഇവിടെ ഒരു പൊതു അജണ്ടയുണ്ടാക്കിയിട്ടുണ്ടോയെന്നു സംശയിക്കത്തക്ക വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

കേരളാ പൊലിസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. ഇപ്പോഴത്തെ ഡി.ജി.പിയെ മാറ്റണമെന്ന് അഭിപ്രായമില്ല. സമീപനമാണ് മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുജാഹിദ് സംഘടനകള്‍ ലയിച്ച സാഹചര്യത്തില്‍ സുന്നി ഐക്യം ആവശ്യമാണെന്നും അതുപോലെ പ്രധാന്യമാണ് ദലിത് മുസ്‌ലിം ഐക്യത്തിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈഭവിന്റെ വെടിക്കെട്ട് തുടക്കം,വിഹാൻ മൽഹോത്രയുടെ സെഞ്ചുറി; സിംബാബ്‌വെയ്‌ക്കെതിരെ റൺമഴ പെയ്യിച്ച് ഇന്ത്യ

Cricket
  •  2 days ago
No Image

രക്തശേഖരം കുറഞ്ഞു; ഒമാനില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തര അഭ്യര്‍ത്ഥന

oman
  •  2 days ago
No Image

മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസം വേഗത്തിലാക്കണം;  കര്‍ശന നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

മദ്രസ വിദ്യാർഥികൾ ഭഗവത് ഗീത വായിക്കണം; നിർദേശം നൽകി എഡിജിപി

National
  •  2 days ago
No Image

100 റൗണ്ട് വെടിയൊച്ചകൾ, മിനിറ്റുകൾക്കുള്ളിൽ 11 മൃതദേഹങ്ങൾ; മെക്സിക്കോയിൽ ഫുട്ബോൾ മൈതാനത്ത് സായുധ സംഘത്തിന്റെ അഴിഞ്ഞാട്ടം

crime
  •  2 days ago
No Image

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഒരുമിച്ച് ഒമാനും ഹംഗറിയും 

oman
  •  2 days ago
No Image

ഒമാനിൽ കനത്ത മഴ, വാദികൾ നിറഞ്ഞൊഴുകുന്നു; ജനങ്ങൾക്ക് കർശന നിർദ്ദേശവുമായി അധികൃതർ

oman
  •  2 days ago
No Image

ചൈനീസ് പ്രസിഡന്റിനെ ഞെട്ടിച്ച് 'വിശ്വസ്തന്റെ' ചതി; ആണവ രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി നൽകിയെന്ന് ആരോപണം; ചൈനീസ് ജനറൽ ഷാങ് യൂക്സിയ അന്വേഷണത്തിൽ

International
  •  2 days ago
No Image

പെൺകുട്ടികളെ കാറിന്റെ ബോണറ്റിലിരുത്തി പിതാവിന്റെ സാഹസിക യാത്ര; പൊലിസ് കേസെടുത്തു

Kerala
  •  2 days ago
No Image

യുഎഇയിൽ ഇന്ധനവില കൂടിയേക്കും; ഫെബ്രുവരിയിലെ നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും

uae
  •  2 days ago