ജിഷാ വധം: കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു
പെരുമ്പാവൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജിഷക്ക് വേണ്ടി സമര രംഗത്തുള്ള സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടേയും ഫേസ് ബുക്ക് കൂട്ടായ്മകളുടേയും കോളജ് വിദ്യാര്‍ഥികളുടേയും പ്രധിനിധികള്‍ ഒത്തുചേര്‍ന്ന് ജസ്റ്റിസ് ഫോര്‍ ജിഷ ആക്ഷന്‍ കൗണ്‍സില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു.
ജിഷ മരണപ്പെട്ടിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഘാതകരെ പിടിക്കാന്‍ കഴിയാത്തത് കേസിന്റെ തുടക്കത്തില്‍ കേരളാ പൊലിസിനു സംഭവിച്ച ഗുരുതരമായ വീഴ്ചയുടെ ഫലമാണെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണ യോഗം കുറ്റപ്പെടുത്തി.
നാളിതുവരെ യഥാര്‍ഥ പ്രതികളിലേക്കെത്തിചേരാവുന്ന തെളിവുകള്‍ ശേഖരിക്കുവാന്‍ പോലും കേരള പൊലിസിനു കഴിഞ്ഞിട്ടില്ല. കേസ് അട്ടിമറിച്ച കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും കേസന്വോഷണം കഴിവുള്ള മറ്റ് കുറ്റാന്വോഷണ ഏജന്‍സികളെ ഏല്പിക്കുവാനും സര്‍ക്കാര്‍ തയ്യാറാവണം.
സ്ത്രീകള്‍ ഇത്രയും ക്രൂരമായി രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നതിനാല്‍ കുറ്റവാളികള്‍ക്കു ശക്തമായ ശിക്ഷ ലഭിക്കുന്ന സ്ത്രീ സുരക്ഷ നിയമം രാജ്യത്ത് നടപ്പിലാക്കണം.
ദലിത് സമൂഹത്തിന് നീതിയും സാമൂഹിക നീതിയും സാമൂഹിക സമത്വവും ഉറപ്പാക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ശക്തിപ്പെടുത്തുവാന്‍ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."