HOME
DETAILS

ചൈനീസ് വിമര്‍ശകന്‍ നവരോ ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവാകും

  
backup
December 22, 2016 | 6:40 PM

%e0%b4%9a%e0%b5%88%e0%b4%a8%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%8b




വാഷിങ്ടണ്‍: ചൈനയുമായുള്ള വ്യാപാരബന്ധത്തില്‍ കടുത്ത നിയന്ത്രണം ആവശ്യപ്പെട്ട സാമ്പത്തിക വിദഗ്ധന്‍ പീറ്റര്‍ നവരോ ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവാകും. ചൈനയുമായുള്ള വ്യാപാരബന്ധത്തിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച  'ഡെത്ത് ബൈ ചൈന' അടക്കം നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് നവരോ. ഭരണകൈമാറ്റവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം പുറത്തുവിട്ടത്.
അമേരിക്കയുടെ മുന്‍ നിക്ഷേപക ഉപദേഷ്ടാവായ നവരോ, ചൈനയെ അമേരിക്കയുടെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് നിരവധി സിനിമകളും നിര്‍മിച്ചിട്ടുണ്ട്. ഏഷ്യയിലെ സാമ്പത്തിക-സൈനിക അധികാര ശക്തിയാകാനുള്ള ചൈനയുടെ ശ്രമത്തെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ജനുവരി 20ന് അധികാരമേറ്റയുടന്‍ ചൈനയ്ക്കും മെക്‌സിക്കോയ്ക്കുംമേല്‍ വന്‍ വ്യാപാര നികുതി ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എക്‌സോണ്‍ എണ്ണ കമ്പനി തലവന്‍ റെക്‌സ് ഡബ്ല്യൂ ടില്ലേഴ്‌സന്‍, മൈക്കല്‍ ഫ്‌ളിന്‍ അടക്കമുള്ള കോടീശ്വരന്മാരെയും വിവാദങ്ങള്‍ സൃഷ്ടിച്ച മുന്‍ സൈനിക മേധാവികളെയും ട്രംപ് കാബിനറ്റ് തലവന്മാരായി നിയമിക്കുന്നത് വന്‍ വാര്‍ത്തയായിരുന്നു.
നവരോയുടെ വാര്‍ത്ത പുറത്തുവിട്ട ട്രംപിന്റെ ഉദ്യോഗസ്ഥസംഘം അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. രാജ്യത്തിന്റെ ബാധ്യതകള്‍ കുറക്കുന്നതരത്തില്‍ വ്യാപാരനയം വികസിപ്പിക്കാനും തൊഴിലില്ലായ്മ കുറയ്ക്കാനും രാജ്യത്തിന്റെ വളര്‍ച്ച ശക്തിപ്പെടുത്താനും സാധിക്കുന്ന സാമ്പത്തിക ദാര്‍ശനികനാണ് നവരോയെന്ന് അവര്‍ പറഞ്ഞു.
67കാരനായ പീറ്റര്‍ നവരോ കാലിഫോര്‍ണിയാ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിന്റെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ട്രംപിന്റെ പുതിയ നീക്കങ്ങളെ ചൈന സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്. പരസ്പരസഹകരണം മാത്രമാണ് ഇരുരാജ്യങ്ങള്‍ക്കും മുന്‍പിലുള്ള ഒരേയൊരു വഴിയെന്നും വ്യാപാര, വാണിജ്യ രംഗങ്ങളില്‍ ആരോഗ്യകരവും സുസ്ഥിരവുമായ പരസ്പരധാരണ തുടരാന്‍ അമേരിക്ക ചൈനക്കൊപ്പം പരിശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും പുതിയ വാര്‍ത്തയോട് പ്രതികരിച്ച് ചൈനീസ് വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago