പാഴ് പദ്ധതികള്‍ക്കായി ചെലവാക്കിയ കോടികളെക്കുറിച്ച് പഠിക്കുന്നു: ജേക്കബ് തോമസ്
കോഴിക്കോട്: സംസ്ഥാനത്ത് പാഴ്ചിലവായി മാറിയ പദ്ധതികളെക്കുറിച്ച് പഠിക്കാന്‍ നിര്‍ദേശം നല്‍കിയതായി വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ്.കോഴിക്കോട് മാധ്യമപ്രവര്‍ത്തകനായ ജിബിന്‍ അനുസ്മരണത്തോടനുബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിക്കുകയും ഇപ്പോഴും പൂര്‍ത്തീകരിക്കാതിരിക്കുകയും ചെയ്ത നിരവധി പദ്ധതികളുണ്ട്. കോടിക്കണക്കിന് രൂപയാണ് ഇതിനായി സര്‍ക്കാര്‍ മുടക്കിയത്. എന്നാല്‍ ജനങ്ങള്‍ക്ക് ഒരുതരത്തിലുള്ള ഉപകാരവും ഉണ്ടായിട്ടില്ല.
കണ്ണൂരിലെ പഴശി ജലസേചന പദ്ധതിയും വയനാട്ടിലെ ഇത്തരത്തിലുള്ള പദ്ധതിയും ഇതിനുദാഹരണങ്ങളാണ്. ഈ പദ്ധതികളുടെ പണം ആരുടെ കീശയിലേക്കാണ് പോയതെന്ന പഠനമാണ് നടത്തുക. കണ്ണൂരിലെ ഒരു ആശുപത്രിയിലെ അഴിമതിയും കെടുകാര്യസ്ഥതയും കാരണം പാവപ്പെട്ട രോഗികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആര്‍.എസ്.ബി.വൈ പദ്ധതിപ്രകാരം ലഭിക്കേണ്ട 66 ലക്ഷം രൂപ പാഴായിപ്പോയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും ജേക്കബ് തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."