HOME
DETAILS

രാഹുല്‍ ഗാന്ധി പ്രസംഗിക്കാന്‍ പഠിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി

  
backup
December 22, 2016 | 7:16 PM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%82%e0%b4%97%e0%b4%bf%e0%b4%95-2



വാരാണസി: സഹാറാ ഗ്രൂപ്പില്‍നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിന് വ്യക്തമായ മറുപടി പറയാതെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി.
രാഹുല്‍ ഗാന്ധി പ്രസംഗിക്കാന്‍ പഠിച്ചു തുടങ്ങിയതില്‍ അതിരില്ലാത്ത സന്തോഷമുണ്ടെന്ന് പറഞ്ഞ മോദി കോഴയെ സംബന്ധിച്ച് പ്രതികരിക്കാന്‍ തയാറായില്ല. രാഹുല്‍ പറഞ്ഞ ഭൂകമ്പം ഇതുവരെയുണ്ടായില്ലെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
വാരാണസിയില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിന്റെ പേര് നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ പരിഹാസം.
രാഹുല്‍ മിണ്ടാതിരുന്നെങ്കില്‍ ജനങ്ങള്‍ 10 കൊല്ലം വരെ സഹിക്കേണ്ടി വരുന്ന ഒരു ഭൂകമ്പം ഉണ്ടാകുമായിരുന്നെന്നും മോദി പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ വ്യക്തിപരമായി അഴിമതി ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധി, താനത് വെളിപ്പെടുത്തിയാല്‍ ഭൂകമ്പമുണ്ടാകുമെന്ന് പറഞ്ഞിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം സഹാറ, ബിര്‍ള കമ്പനിളില്‍ നിന്ന് കോടികള്‍ നരേന്ദ്ര മോദി കോഴ വാങ്ങിയതായി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മോദി സംസാരിച്ചത്.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനേയും മോദി വിമര്‍ശിച്ചു.  
ഒരു ദശാബ്ദക്കാലത്തിലധികമായി സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിച്ച മന്‍മോഹന്‍ സിങ് ഒന്നും ചെയ്തില്ല. കള്ളപ്പണക്കാരെ സംരക്ഷിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
രാജ്യത്തെ 125 കോടി ഇന്ത്യക്കാരില്‍ എനിക്ക് വിശ്വാസമുണ്ട്. സര്‍ക്കാര്‍ നടത്തുന്ന ശുചിയാക്കല്‍ യജ്ഞമാണ് നോട്ട് അസാധുവാക്കലിലൂടെയുള്ള കള്ളപ്പണം തടയല്‍. രാജ്യത്തെ യുവാക്കള്‍ ഓണ്‍ലൈന്‍ ബാങ്കിങ്ങിലേക്ക് നീങ്ങണമെന്നും മോദി ആവശ്യപ്പെട്ടു.
.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനമെന്ന് ആരോപണം: പരാതിയുമായി ബിജെപി; അന്വേഷണം ആവശ്യപ്പെട്ട് എൻഐഎക്ക് കത്ത്

Kerala
  •  24 minutes ago
No Image

കേരളത്തിൽ വീട്ടിലെ പ്രസവങ്ങൾ കൂടുന്നു: ജനുവരിയിൽ മാത്രം മൂന്ന് മരണം; നിയമനിർമ്മാണത്തിന് ആരോഗ്യവകുപ്പ് വൈകുന്നു

Kerala
  •  an hour ago
No Image

'പോടാ പുല്ലേ പൊലിസേ.. കാക്കിയിട്ടൊരു ഗുണ്ടകളേ..';   പൊലിസ് സ്‌റ്റേഷനു മുന്നില്‍ മുദ്രാവാക്യം വിളിച്ച് മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖ

Kerala
  •  an hour ago
No Image

യുദ്ധമോ സമാധാനമോ?; യുഎസിന്റെ ഇറാന്‍ യുദ്ധത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടിയാല്‍ എന്ത് സംഭവിക്കും, നാല് സാധ്യതകള്‍ ഇങ്ങനെ

International
  •  an hour ago
No Image

റെയില്‍വേ സ്റ്റേഷന്‍ ആശുപത്രിയിലെ ശുചിമുറിയില്‍ വെടിയുണ്ടകള്‍; അന്വേഷണം

Kerala
  •  an hour ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പാറമേക്കാവ് വെടിക്കെട്ട് നിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ

Kerala
  •  2 hours ago
No Image

പെരിന്തൽമണ്ണയിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ജോണ്‍സ് ആക്റ്റ്' ഇളവ് നീട്ടാന്‍ ട്രംപ്; നീക്കം യു.എസിലെ ഇന്ധന വില നിയന്ത്രിക്കാന്‍

International
  •  2 hours ago
No Image

വ്യാജ മൗൻജാരോ വേട്ട: വൻ സംഘം പിടിയിൽ; 70 ലക്ഷത്തിന്റെ മരുന്നുകൾ പിടിച്ചെടുത്തു

National
  •  2 hours ago
No Image

'വീട്ടിലേക്ക് ചക്ക വീഴുന്നു'; മന്ത്രിമാരുടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി യുവതി, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  2 hours ago