മുല്ലയ്ക്കല്‍ ഉണര്‍ന്നു; വാണിഭത്തില്‍ കേമി കമ്മലു തന്നെ കുട്ടിപട്ടാളം എത്തി തുടങ്ങി
ആലപ്പുഴ : ഏഴാം ദിവസം പിന്നിട്ട ചിറപ്പ് മഹോല്‍സവത്തില്‍ ഇന്നലെ മുല്ലയ്ക്കല്‍ തെരുവ് ജനസാഗരമായി. പരീക്ഷാ കാലം കഴിഞ്ഞ് കുട്ടിപട്ടാളം തെരുവില്‍ ഇറങ്ങിയതാണ് തിരക്കിന് പ്രധാന കാരണം.
ഇന്നലെ വൈകുന്നേരമാണ് പരീക്ഷ അവസാനിച്ചതെങ്കിലും കുട്ടികള്‍ ഒട്ടും സമയം പാഴാക്കാതെ മാതാപിതാക്കളുമായി മുല്ലയ്ക്കലിലെ തെരുവ് കൈയടക്കി.
വിവിധയിനം റൈഡുകളും കളിപാട്ടങ്ങളും മധുര പലഹാരങ്ങളുമായി കുട്ടികളുടെ വരുവും കാത്തിരുന്ന കച്ചവടക്കാര്‍ക്ക് ഇനി സന്തോഷത്തിന്റെ ദിനങ്ങളാണ്. ഏഴുദിവസം പിന്നിടുമ്പോഴും നല്ലൊരു കോള് ലഭിക്കാതെ ദുരിതത്തിലായിരുന്നു കച്ചവടക്കാര്‍. എന്നാല്‍ ഇന്നലെ സ്ഥിതി മാറി. എങ്ങും തിക്കും തിരക്കും. വലുതും ചെറുതുമായ കച്ചവടസ്ഥാപനങ്ങളിലെല്ലാം നിറയെ ആളുകള്‍ എത്തി.ഇന്നലെയും വഴിവാണിഭം പൊടിപൊടിക്കുന്ന കാഴ്ചയാണ് കïത്. കൊച്ചു പെണ്‍കുട്ടികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീജനങ്ങള്‍ വരെ വിവിധ ഇനം ഫാഷന്‍ കമ്മലുകള്‍ ശേഖരിക്കുന്ന തിരിക്ക് കാണാമായിരുന്നു.
വൈക്കം സ്വദേശിയായ ഷാനവാസ് തെരുവില്‍ ഒരുക്കിയിട്ടുളള ഫാഷന്‍ കമ്മല്‍ കടയിലാണ് ഇന്നലെ തിരക്ക് അനുഭവപ്പെട്ടത്. മിനിസ്‌ക്രീനില്‍ നിറഞ്ഞാടുന്ന സീരിയലുകളുടെ പേരില്‍ ഇറങ്ങിയ കമ്മലുകള്‍ക്കായിരുന്നു ഏറെ പ്രിയം. ബിഗ് സ്്ക്രീന്‍ സിനിമകളുടെ പേരും കൂട്ടത്തില്‍ പറഞ്ഞു കേട്ടു. പരസ്പരവും, ചന്ദനമഴയും , കറുത്ത മുത്തിനുമൊപ്പം പുലിമുരുകനും കമ്മലായി എത്തി.
പെണ്‍കുട്ടികളില്‍ ഏറെപേരും തെരഞ്ഞെടുത്തത് പുലിമുരുകനെയായിരുന്നു. പത്തു രൂപ മുതല്‍ മുപ്പത് രൂപവരെയുളള അന്‍പത് ഇനം കമ്മലുകളാണ് ഷാനവാസ് തെരുവില്‍ അവതരിപ്പിച്ചിട്ടുളളത്. യഥേഷ്ട്ം തിരഞ്ഞെടുക്കാനും അണിഞ്ഞു നോക്കാനും പ്രത്യേകം സംവിധാനമുളളതുക്കൊïുതന്നെ പെണ്‍കുട്ടികള്‍ പ്രത്യേക കമ്മലുകള്‍ തങ്ങളുടെ ശേഖരത്തിലെത്തിക്കാന്‍ തിരക്ക് കൂട്ടുന്നുïായിരുന്നു.
കഴിഞ്ഞ പത്തുവര്‍ഷമായി ഉല്‍സവ പറമ്പുകളിലെ സ്ഥിരം സാനിധ്യമാണ് ഷാനവാസ്. ചെന്നൈയില്‍നിന്നും ശേഖരിക്കുന്ന കമ്മലുകള്‍ സംസ്ഥാനത്തെ മിക്ക ഉല്‍സവപറമ്പുകളില്‍ താന്‍ പ്രദര്‍ശിപ്പിക്കുന്നുïെന്ന് ഷാനവാസ് പറഞ്ഞു.സ്വര്‍ണ്ണത്തേക്കാള്‍ ഏറെ ഫാഷന്‍ കമ്മലുകളോട് ഏറെ പ്രിയം വെച്ചു പുലര്‍ത്തുന്ന പെണ്‍കുട്ടികള്‍ ഏറ്റവും പുതിയ ഫാഷനും യോജിച്ച നിറത്തിനും വേïിയുളള തിരക്കാണ് കൂട്ടുന്നതെന്നും ഷാനവാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."