എലിപ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍
പാറക്കടവ്: എലിപ്പനി ഉള്‍പ്പെടെ മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ സംവിധാനങ്ങള്‍ അവതാളത്തില്‍.
എലിപ്പനി പിടിപെട്ട് കായലോട്ട് താഴയിലെ അരൂണ്ടയില്‍ പൊക്കന്‍ കഴിഞ്ഞയാഴ്ച മരണപ്പെട്ട സാഹചര്യത്തില്‍ ഭീതിയിലായ പ്രദേശത്ത് ഇതുവരെയും പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല.
പകര്‍ച്ചവ്യാധികള്‍ പടരുന്നത് മറ്റുസംസ്ഥാനങ്ങള്‍ സന്ദര്ശിച്ചവരിലാണെന്നാണ് ആരോഗ്യവകുപ്പ് നിലപാട്.
എന്നാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാത്ത എണ്‍പതുകാരനാണ് എലിപ്പനി കാരണം മരിച്ച പൊക്കന്‍.
ചെക്കിയാട് പഞ്ചായത്തില്‍ തന്നെ വിവിധ ഭാഗങ്ങളില്‍ ചിക്കന്‍പോക്സും വ്യാപകമായി പടരുന്നുണ്ട്.
ഉമ്മത്തൂരില്‍ ഒരു വിദ്യാലയത്തിലെ 16 വിദ്യാര്‍ഥികള്‍ ചിക്കന്‍പോക്സിനെ തുടര്‍ന്ന് ചികിത്സ തേടി. ഇത് കൂടാതെ കൊതുക് ജന്യ രോഗങ്ങളും വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."