HOME
DETAILS
MAL
കരകൗശല അവാര്‍ഡിന് അപേക്ഷിക്കാം
backup
December 23 2016 | 01:12 AM
കൊല്ലം: സംസ്ഥാനത്തെ കരകൗശല വിദഗ്ധര്‍ക്ക് 2016-17 വര്‍ഷത്തെ കരകൗശല അവാര്‍ഡിന് അപേക്ഷിക്കാം. തടിയധിഷ്ഠിതം, ഈറമുള, ലെയ്സ് എംബ്രോയ്ഡറി, ലോഹം, പ്രകൃതദത്ത നാരുകള്‍, തടി ശില്പങ്ങള്, ചിരട്ടയും കരകൗശലവും ഇവയില്‍പ്പെടാത്ത മറ്റ് കരകൗശല ഉത്പന്നങ്ങള്‍ തുടങ്ങി ഏഴ് വിഭാഗങ്ങളിലായാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതം 2017 മാര്‍ച്ച് ഒന്നിനകം കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ശില്പ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ വ്യക്തമാക്കുന്ന ഫോട്ടോവീഡിയോ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."