കൊട്ടാരക്കര ടൗണിലെ കടകളില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന
കൊട്ടാരക്കര: ക്രിസ്തുമസ്, ശബരിമല സീസണ്‍, പുതുവര്‍ഷം എന്നിവയോടനുബന്ധിച്ച് കടകളിലും വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും സിവില്‍ സപ്ലൈസ്, റവന്യു, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ പരിശോധന നടത്തി. ടൗണിലെ 26 കടകളിലാണ് ഇന്നലെ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്. ഇതില്‍ 15 കടകള്‍ക്കെതിരേ കേസെടുത്ത് പിഴ ചുമത്തിയിട്ടുണ്ട്.
വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, അളവു തൂക്ക ഉപകരണങ്ങളില്‍ സീല്‍ പതിക്കാതിരിക്കുക, കടകളില്‍ ശുചിത്വ കുറവ് തുടങ്ങിയ കാരണങ്ങളിലാണ് കടകള്‍ക്കെതിരെ പിഴ ചുമത്തിയത്. നിരോധിത പ്ലാസ്റ്റിക്കുകളും പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍. അയൂബ്ഖാന്‍ പറഞ്ഞു.
റേഷനിംഗ് ഇന്‍സ്‌പെകടര്‍ എല്‍.സി സീന, ആര്‍. ഉണ്ണികൃഷ്ണന്‍, ആശ എസ്, അബ്ദുള്‍ ഹക്കീം എ, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോസ് രാജു, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍, ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് മുരളി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ നിഷ, രാജീവ്, കൊട്ടാരക്കര ഏ.എസ്.ഐ രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനകള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."