പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സര്‍വകലാശാല പരിഗണിക്കും: കാലിക്കറ്റ് വി.സി
തേഞ്ഞിപ്പലം: മാനസിക വൈകല്യം ബാധിച്ചു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വ്യക്തികളെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരുന്നതിനു പരമാവധി സഹായങ്ങള്‍ നല്കാന് കാലിക്കറ്റ് സര്‍വകലാശാല ലക്ഷ്യമിടുന്നതായി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍. സൈക്കോളജി പഠനവകുപ്പിലെ കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്ന ത്രിദിന ബിഹേവിയറല്‍ സയന്‍സസ് അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാംഗ്ലൂര്‍ നിംഹാന്‍സിലെ രജിസ്ട്രാര്‍ പ്രൊഫ. കെ. ശേഖര്‍ മുഖ്യാതിഥിയായിരുന്നു. സൈക്കോളജി പഠനവകുപ്പ് മേധാവി ഡോ. കെ. മണികണ്ഠന് അധ്യക്ഷനായി. ഡോ. പി. കൃഷ്ണകുമാര്‍, ഡോ. പീറ്റര്‍ സണ്‍മാന്‍, എ.ആര് ബൈജേഷ്, ജസീം കൂരന്കോട്ട്, പി.കെ റഹീമുദ്ദീന് സംസാരിച്ചു. ഡോ. അര്‍ണോഡ് ഹ്യൂബേര്സ്, ലീറ്റ ബര്ഗ്യൂസ്, ഡോ. ലാമി ലാംബഡ്സ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ആറു വേദികളിലായി നടക്കുന്ന വിവിധ ശില്പശാലകളില് അഞ്ച് വിദേശ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമായി 300 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ശില്പശാല ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."