വയറിങ് പൂര്‍ത്തിയായ വീടുകള്‍ക്ക് 15നകം കണക്ഷന്‍ നല്‍കണം: ജില്ലാ കലക്ടര്‍
മലപ്പുറം: വയറിങ് പൂര്‍ത്തിയായ ജില്ലയിലെ മുഴുവന്‍ വീടുകള്‍ക്കും ജനുവരി 15 നകം വൈദ്യുതി കണക്ഷന്‍ നല്‍കിയെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കലകടറേറ്റില്‍ നടന്ന സമ്പൂര്‍ണ്ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലകടറേറ്റ് കണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം പി ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ 12 മണ്ഡലങ്ങള്‍ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ആറ് മണ്ഡലങ്ങള്‍ പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതായും യോഗം വിലയിരുത്തി.
പൊന്നാനി, തവനൂര്‍, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ 11549 പേര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാനുണ്ടെന്നാണ് കണക്കായിരിക്കുന്നത്. ഇതിനായി 17.47 കോടി രൂപ ചെലവ് വരും. 8.40 കോടി കെ.എസ്.ഇ.ബിയും 4.13 കോടി എം.എല്‍.എ ഫണ്ട് 4.75 കോടി മറ്റ് ഏജന്‍സികള്‍ എന്നിവരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."