കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം
കൊണ്ടോട്ടി: നഗരസഭയിലെ ചേപ്പിലിക്കുന്ന് പ്രദേശത്തെ കുടിവെള്ളപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ഉപാധ്യക്ഷ ഇ നഫീസയുടെ നേതൃത്വത്തില്‍ ജില്ലാകലക്ടര്‍ക്ക് നിവേദനം നല്‍കി. ചീക്കോട് കുടിവെള്ളപദ്ധതിയുടെ സംഭരണി ചേപ്പിലിക്കുന്നിലുണ്ട്.
നേരത്തെ ഡന്‍മാര്‍ക്ക് പദ്ധതിയിലായിരുന്നു പ്രദേശത്തുകാര്‍ക്ക് വെള്ളം ലഭിച്ചത്. ഉണ്ടായിരുന്നഏഴ് കുടിവെള്ള ടാപ്പുകളും നശിച്ച നിലയിലാണ്. ചീക്കോട് പദ്ധതിയിലെ വെള്ളം സംഭരണിയില്‍ നിന്ന് കുറച്ച് ദിവസം വിതരണം ചെയ്തിരുന്നു, പിന്നീട് നിലച്ചു. നെടിയിരുപ്പ് മേഖലയിലേക്ക് ചേപ്പിലിക്കുന്നിലെ സംഭരണിയില്‍ നിന്നാണ് വെള്ളമെത്തിക്കുന്നത്. നാനൂറോളം എസ്.സി കുടുംബങ്ങള്‍ പ്രദേശത്തുണ്ട്. ചൂലന്‍ അധികാരി, സി രമേഷ്, മായക്കര റസാഖ്, കെ റിജേഷ്, എ വിശ്വനാഥന്‍, സുരേഷ് പനക്കല്‍, പി ഷിഹാബ്, ബാബുരാജന്‍ തുടങ്ങിയവര്‍ നിവേദകസംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."