സര്‍ക്കാര്‍ ഓഫിസുകള്‍ ഇനിമുതല്‍ സമ്പൂര്‍ണ ശുചിത്വ ഓഫിസുകള്‍
പെരിന്തല്‍മണ്ണ: സര്‍ക്കാര്‍ ഓഫിസുകള്‍ സമ്പൂര്‍ണ ശുചിത്വഓഫിസുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടായ്മ ഒറ്റക്കെട്ടായി തീരുമാനിച്ചു.
സംസ്ഥാനസര്‍ക്കാറിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ മാതൃകാപദ്ധതിയായി പെരിന്തല്‍മണ്ണ നഗരസഭ നടപ്പിലാക്കുന്ന ജീവനം പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ മുനിസിപ്പല്ഹാളില് ചേര്‍ന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സംയുക്ത ശുചിത്വ ജനറല്‍ ബോഡിയിലാണ് തീരുമാനം.
സര്‍ക്കാര്‍ ഓഫിസുകള്‍ മാലിന്യമുക്തവും ശുചിത്വഅന്തരീക്ഷമുള്ളതുമാക്കാനുമുള്ള പദ്ധതി നഗരസഭാ അധികൃതരും സബ് കലക്ടും തഹസില്‍ദാറും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും ചര്‍ച്ച ചെയ്ത് ഓഫിസ് ശുചിത്വ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. 28ന് എല്ലാ സര്‍ക്കാര്‍ ഓഫിസുകളും ശുചീകരിക്കുന്നതിനും സ്ഥിരം ശുചിത്വ ഓഫിസ് ആക്കി മാറ്റാനും തീരുമാനിച്ചു.
സംയുക്ത ജനറല്‍ബോഡി യോഗം നഗരസഭാധ്യക്ഷന്‍ എം മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു.
തഹസില്ദാര്എന് എം മെഹറലി അധ്യക്ഷനായി. നഗരസഭാ ഉപാധ്യക്ഷ നിഷി അനില്‍രാജ്, അഡീഷണല്‍ തഹസില്‍ദാര്‍ കെ ലത, വേണുഗോപാല്‍, കെ ദേവകി, എസ് അരുണ്‍, ശിവദാസ് പിലാപറമ്പില്‍ ,നൂറുദ്ദീന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി കുഞ്ഞിമുഹമ്മദ്, നഗരസഭാ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ പത്തത്ത് ആരിഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."