പൊലിസ് സ്റ്റേഷനില്‍ ദലിത് യുവാവിന് ക്രൂരമര്‍ദനം
വാടാനപ്പള്ളി: വലപ്പാട് പൊലിസ് സ്റ്റേഷനില്‍ ദലിത് യുവാവിന് ക്രൂരമര്‍ദനം. അടിയും ചവിട്ടുമേറ്റ നിലയില്‍ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. നാട്ടിക പുത്തന്‍ തോടിനു പടിഞ്ഞാറ് ചിറ്റേഴത്ത് ദശരഥന്റെ മകന് വടക്കുന്നനാഥന് (25) ആണ് മര്‍ദനമേറ്റത്. ബുധനാഴ്ച രാവിലെ 11നാണ് സംഭവം.
പുത്തന്‍തോട് ജങ്ഷനിലെ ഓട്ടോഡ്രൈവറായ വടക്കുന്നാഥനെയും മറ്റ് മൂന്ന് ഓട്ടോ ഡ്രൈവര്‍മാരെയും ഒരു പെണ്‍കുട്ടിയെ കളിയാക്കിയെന്ന പരാതിയില്‍ വലപ്പാട് പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. പിന്നീട് പെണ്‍കുട്ടി പരാതി പിന്‍വലിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂവരേയും വിട്ടയച്ചു.
പുറത്തുവന്ന വടക്കുന്നാഥനെ ഷൈന്‍ എന്ന പൊലിസുകാരന് ഫോണ്‍ ചെയ്ത് വീണ്ടും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് സ്റ്റേഷനിലെ മുറിക്കകത്തേക്കു കൊണ്ടുപോയി എനിക്കെതിരേ നീ സംസാരിക്കുന്നുണ്ടല്ലേ എന്ന് ചോദിച്ച് ഷൈന്‍ മര്‍ദിക്കുകയായിരുന്നുവെന്ന് വടക്കുന്നാഥന്റെ അപിതാവ് ദശരഥന് പറഞ്ഞു.
വടക്കുന്നാഥനെ കഥ കഴിക്കുമെന്ന് പൊലിസുകാരന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
കേസൊന്നുമെടുക്കാതെ സ്റ്റേഷനില്‍ ഇരുത്തിയ യുവാവിനെ വൈകിട്ട് ഏഴോടെ അമ്മയും സഹോദരിയും ചേര്‍ന്ന് ഇറക്കിക്കൊണ്ടുവരികയായിരുന്നു.
തുടര്‍ന്ന് വലപ്പാട് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ ഇന്നലെ രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വടക്കുന്നാഥന്റെ അമ്മ ബ്രിജിത ജില്ലാ റൂറല്‍ പൊലിസ് സൂപ്രണ്ടിന് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."