കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
പയറുത്സവവും ഭക്ഷ്യമേളയും
പയ്യാവൂര്‍: വഞ്ചിയം ഗവ. എല്‍.പി സ്‌കൂളില്‍ അന്താരാഷ്ട്ര പയര്‍ വര്‍ഗ വര്‍ഷാചരണത്തിന്റെ ഭാഗമായി പയറുത്സവവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്തംഗം മിനി സുബാഷ് ഉദ്ഘാടനം ചെയ്തു. കെ.ജി പ്രകാശ് അധ്യക്ഷനായി. സുരേഷ് ബാബു ക്ലാസ് നയിച്ചു. കെ.എം ഗ്രേസിക്കുട്ടി, ഉണ്ണികൃഷ്ണന്‍, എം ശ്രീജ, അനിത, കെ.കെ ഉഷ രവി സംസാരിച്ചു.
അനുശോചിച്ചു
ശ്രീകണ്ഠപുരം: ചുഴലി ബി.ടി.എം എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപിക നസീമയുടെ വേര്‍പാടില്‍ കെ.പി.പി.എച്ച് ഇരിക്കൂര്‍ വിദ്യാഭാസ ഉപജില്ലാ കമ്മിറ്റി അനുശോചിച്ചു. കെ.പി വേണുഗോപാല്‍ അധ്യക്ഷനായി. പി.ടി ജോസ്, സി.പി ചന്ദ്രന്‍, കെ.സി റോസമ്മ, പി അനിത, കെ.എഫ് അക്കമ്മ സംസാരിച്ചു. നസീമയുടെ നിര്യാണത്തില്‍ ഇരിക്കൂര്‍ എ.ഇ.ഒ കെ.കെ മോഹനനും ഉപജില്ലാ അക്കാദമി കൗണ്‍സില്‍ സെക്രട്ടറി തോമസ് മാത്യുവും അനുശോചിച്ചു.
സ്വതന്ത്രലോകം സെമിനാര്‍ പയ്യന്നൂരില്‍
കണ്ണൂര്‍: കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന സ്വതന്ത്രലോകം സെമിനാര്‍ 24നും 25നും പയ്യന്നൂരില്‍ നടക്കും. കൈരളി ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 10.30ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ് ഉദ്ഘാടനം ചെയ്യും. ലിംഗ നീതിയും ലിംഗ സമത്വവും ചര്‍ച്ച ചെയ്യുന്ന ഉദ്ഘാടന സെഷനില്‍ വി.പി സുഹറ, കെ.ആര്‍ ഇന്ദിര, എം സുല്‍ഫത്ത്, റുക്‌സാന മഹമ്മൂദ് പങ്കെടുക്കും. രാത്രി 8ന് കദീശ തെയ്യം നാടകം അരങ്ങേറും.
25നു ഡോ. കെ.എം ശ്രീകുമാര്‍, പ്രിയദര്‍ശന്‍, ഡോ.ആഗ്നസ് മോറിസ്, വിജയകുമാര്‍ ബ്ലാത്തൂര്‍, സാബു ജോസ്, ഡോ. അരുണ്‍ കുമാര്‍, സി രവിചന്ദ്രന്‍ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഡോ. പ്രവീണ്‍ ഗോപിനാഥ്, കണ്‍വീനര്‍ ഡോ. അജിത് നാരായണന്‍, സമിതി ഭാരവാഹികളായ മുഹമ്മദ് അഷ്‌റഫ്, മഹമൂദ് പറശിനിക്കടവ് പങ്കെടുത്തു.
ക്രിസ്മസ് ആഘോഷം
ആലക്കോട്: കരുവഞ്ചാല്‍ വൈ.എം.സി.എയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ഈവ് സംഘടിപ്പിച്ചു. കരുവഞ്ചാല്‍ ടൗണില്‍ ഫാ. മാത്യു പാലമറ്റം ഉദ്ഘാടനം ചെയ്തു. സി.യു ഇമ്മാനുവല്‍ അധ്യക്ഷനായി. ഡോ. ആര്‍.സി കരിപ്പത്ത് ക്രിസ്മസ് സന്ദേശം നല്‍കി. ഫാ. ജിയോ പുളിക്കല്‍, സക്കരിയ്യ ദാരിമി, പോള്‍ ജോര്‍ജ് മേച്ചേരില്‍, അലക്‌സ് വലിയപറമ്പില്‍ സംസാരിച്ചു.
എല്‍.ഡി.എഫ് കാല്‍നട ജാഥ
ആലക്കോട്: എല്‍.ഡി.എഫ് ആലക്കോട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചാരണ ജാഥ സംഘടിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി പി.വി ബാബുരാജ് ഉദ്ഘാടനം ചെയ്തു. നോട്ട് പ്രതിസന്ധി പരിഹരിക്കുക സഹകരണ മേഖലയെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി 29ന് നടക്കുന്ന മനുഷ്യചങ്ങലയുടെ പ്രചരണാര്‍ഥമായിരുന്നു ജാഥ. കെ.ബി ചന്ദ്രന്‍, കെ സജി, കെ.പി സാബു, ജേക്കബ് ചൂരനോലി, പി.ആര്‍ നാരായണന്‍ നായര്‍, എം.പി മുരളീദാസ്, കെ.എം ചന്ദ്രന്‍, അഡ്വ. ഡെന്നി ജോര്‍ജ് സംസാരിച്ചു.
മെഡിക്കല്‍
ക്യാംപ് ഇന്ന്
ആലക്കോട്: ചപ്പാരപ്പടവ് റെയ്ഞ്ച് എസ്.കെ.ജെ.എം, എസ്.കെ.എം.എം.എ, ചാണോക്കുണ്ട് ഹയാതുല്‍ ഇസ്‌ലാം മദ്‌റസ, സുന്നി ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ കരുവഞ്ചാല്‍ ആര്യ ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തോടെ ഇന്ന് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് നടക്കും. ചാണോക്കുണ്ട് എസ്.എന്‍.ഡി.പി ഹാളില്‍ രാവിലെ 9.30ന് ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് പി.ജെ മാത്യു ഉദ്ഘാടനം ചെയ്യും.
കോണ്‍ടാക്റ്റ് ക്ലാസുകള്‍
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടും, മൂന്നും വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ കോണ്‍ടാക്റ്റ് ക്ലാസുകള്‍ 24ന് കണ്ണൂര്‍ എസ്.എന്‍ കോളജ്, എന്‍.എസ്.എസ് കോളജ് കാഞ്ഞങ്ങാട്, ഗവ. കോളജ് മാനന്തവാടി എന്നിവിടങ്ങളില്‍ നടക്കും.
സി.ഒ.എ സമ്മേളനം
തളിപ്പറമ്പ്: സി.ഒ.എ 11-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ് മേഖലാ സമ്മേളനം ഇന്നു രാവിലെ 10ന് ബക്കളം സ്‌നേഹ ഇന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം ഷുക്കൂര്‍ കോളിക്കര സമ്മേളനം ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് സുനില്‍ പോള അധ്യക്ഷനാകും. സെക്രട്ടറി പി പ്രശാന്തന്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി പ്രശാന്തന്‍, സുനില്‍ പോള, പി ശശികുമാര്‍, കെ ദിലീപന്‍, ഒ.ടി രാജീവന്‍ അറിയിച്ചു.
റേഷന്‍ ഹിയറിങ് ഇന്ന്
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് പരിധിയില്‍ ഇന്നു റേഷന്‍ ഹിയറിങ് നടക്കുന്ന പഞ്ചായത്ത്-നഗരസഭ, ഹിയറിങ് സ്ഥലം, റേഷന്‍കട നമ്പര്‍(സ്ഥലം). നടുവില്‍ പഞ്ചായത്ത്- നടുവില്‍ പഞ്ചായത്ത് ഓഫിസ്- 80 (കണിയഞ്ചാല്‍) 79 (കരുവഞ്ചാല്‍) 82 (വായാട്ടുപറമ്പ്), കരിവെള്ളൂര്‍-പെരളം പഞ്ചായത്ത്-കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് ഓഫിസ്-30 (പുത്തൂര്‍) 194 (പാലക്കുന്ന്), ആന്തൂര്‍ നഗരസഭ-ആന്തൂര്‍ നഗരസഭാ ഓഫിസ്-163 (പറശിനി-കൂടാതെ ആന്തൂര്‍ നഗരസഭയില്‍ ഇതുവരെ നടന്ന ഹിയറിങില്‍ പങ്കെടുക്കാത്ത എല്ലാവരും), ശ്രീകണ്ഠപുരം നഗരസഭ-ശ്രീകണ്ഠപുരം നഗരസഭാ ഓഫിസ്-196 (വയക്കര), പെരിങ്ങോം-വയക്കര പഞ്ചായത്ത് ഓഫിസ്-പെരിങ്ങോം-വയക്കര പഞ്ചായത്ത് ഓഫിസ്
മീലാദ് സമ്മേളനം ഇന്ന്
കണ്ണൂര്‍: എസ്.വൈ.എസ് ചക്കരക്കല്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മീലാദ് സമ്മേളനം ഇന്നു വൈകുന്നേരം മൗവഞ്ചേരിയില്‍ നടക്കും. അഹ്മദ് തേര്‍ളായി ഉദ്ഘാടനം ചെയ്യും. സിദ്ദീഖ് ഫൈസി വെണ്‍മണല്‍ അധ്യക്ഷനാകും. മൗലീദുകളുടെ ഉള്ളറകളിലൂടെ എന്ന വിഷയത്തിലുള്ള സംവാദത്തിന് സലീം ഫൈസി ഇര്‍ഫാനി, റഷീദ് സഅദി നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."