HOME
DETAILS

ചെറുപുഴയിലെ പണം കവര്‍ച്ച: പ്രതികള്‍ ദക്ഷിണാഫ്രിക്കന്‍ സ്വദേശികള്‍

  
backup
December 23 2016 | 04:12 AM

%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a

 

ചെറുപുഴ: ചെറുപുഴയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെത്തി 24,000 രൂപ കവര്‍ന്ന കേസില്‍ ദക്ഷിണാഫ്രിക്കന്‍ സ്വദേശികള്‍ പിടിയില്‍.
ജ്വല്ലറി കവര്‍ച്ചക്കേസില്‍ കോഴിക്കോട് പന്നിയങ്കര പൊലിസ് കഴിഞ്ഞ ദിവസം പിടികൂടിയ ആഫ്രിക്കന്‍ വംശജര്‍ തന്നെയാണ് ചെറുപുഴയിലും തട്ടിപ്പു നടത്തിയതെന്ന് തിരിച്ചറിഞ്ഞതായി പൊലിസ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ നിന്നുള്ള ബൊറോമണ്ട് സാദിഖ് മുഹമ്മദ്, ഹോകന്‍ ഹുസൈന്‍ എന്നയാളുടെ ഭാര്യ ബാഗെരി മന്‍സാര്‍ എന്നിവരാണ് ജ്വല്ലറിയില്‍ നിന്നു പട്ടാപ്പകല്‍ സ്വര്‍ണം കവര്‍ന്നതിന് കോഴിക്കോട് പൊലിസിന്റെ പിടിയിലുള്ളത്. ജ്വല്ലറിയിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്.
ചെറുപുഴയില്‍ തട്ടിപ്പ് നടത്തിയവരുടെ ദൃശ്യങ്ങളും സമീപത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കോഴിക്കോട് പൊലിസിന് കൈമാറിയാണ് പ്രതികള്‍ പിടിയിലായവര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. അടുത്തിടെ മാനന്തവാടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി കറന്‍സി മാറ്റാനെന്ന പേരില്‍ യൂറോ തട്ടിയതും ഇതേ സംഘമാണെന്ന നിഗമനത്തിലാണ് പൊലിസ്.
ഇക്കഴിഞ്ഞ 15നാണ് ചെറുപുഴ തിരുമേനി റോഡില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ഫൈനാന്‍സില്‍ നിന്ന് ആദായ നികുതി വകുപ്പിന്റെ പരിശോധനക്കെന്ന പേരിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് പണം കവര്‍ന്നത്.
സ്ഥാപന ഉടമ ചെറുപുഴ പൊലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ കെ.വി സ്മിതേഷിന്റെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികള്‍ കോഴിക്കോട്ട് പിടിയിലായത്. തെളിവെടുപ്പിനായി പ്രതികളെ അടുത്ത ദിവസം ചെറുപുഴയിലെത്തിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് ഉദ്യോഗസ്ഥരിൽ നിന്ന് പണം തട്ടാൻ ശ്രമം; അതും കൊല്ലം റൂറൽ എസ്.പിയുടെ പേരിൽ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് വഴി

Kerala
  •  16 days ago
No Image

ദിവസേന എത്തുന്നത് ടൺ കണക്കിന് ഈത്തപ്പഴം; തരം​ഗമായി ബുറൈദ ഡേറ്റ്സ് കാർണിവൽ

Saudi-arabia
  •  16 days ago
No Image

വ്യാജ ട്രേഡിങ് ആപ്പ് തട്ടിപ്പ്; ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ തട്ടിയെടുത്തത് 25 കോടി

crime
  •  16 days ago
No Image

മുസ്‌ലിം ലീഗും, പിജെ ജോസഫും സ്വന്തം സമുദായങ്ങള്‍ക്ക് വാരിക്കോരി നല്‍കി; വിദ്വേഷം തുടര്‍ന്ന് വെള്ളാപ്പള്ളി

Kerala
  •  16 days ago
No Image

അഫ്ഗാന്‍ ഭൂചലനം; സഹായഹസ്തവുമായി ഇന്ത്യ; അനുശോചിച്ച് പ്രധാനമന്ത്രി

International
  •  16 days ago
No Image

മറൈൻ ട്രാൻസ്‌പോർട്ട് മേഖലക്ക് ഒരു പുതിയ നാഴികക്കല്ല് കൂടി; ഓൾഡ് ദുബൈ സൂഖ്, അൽ സബ്ഖ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകൾ ഉ​ദ്ഘാടനം ചെയ്തു

uae
  •  16 days ago
No Image

കാലടി സ്കൂളിൽ ഭക്ഷ്യവിഷബാധ; 40-ലധികം കുട്ടികൾ ആശുപത്രിയിൽ

Kerala
  •  16 days ago
No Image

കാമുകനുമായി വീഡിയോ കോളിനിടെ യുവതി ആത്മഹത്യ ചെയ്തു; ബ്ലാക്മെയിൽ, പീഡന ആരോപണത്തിൽ കാമുകൻ കസ്റ്റഡിയിൽ

crime
  •  16 days ago
No Image

10 വർഷത്തെ ഗോൾഡൻ വിസ പ്രോഗ്രാം ഔദ്യോഗികമായി ആരംഭിച്ച് ഒമാൻ; നിക്ഷേപകർക്കും, പ്രവാസികൾക്കും ഇത് സുവർണാവസരം

oman
  •  16 days ago
No Image

ഓണാവധിക്ക് നാട്ടിലെത്തിയ വിദ്യാർഥിനി മരിച്ച നിലയിൽ; ആൺസുഹൃത്തിനെതിരെ ബ്ലാക്മെയിലിങ്ങ്, മർദന ആരോപണം

crime
  •  16 days ago